ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ ഹൈക്കോടതി ഇന്ന് കാണും
Saturday, July 5, 2025 7:02 AM IST
കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി എൻ.നഗരേഷ് ഇന്ന് കാണും. രാവിലെ പത്തിന് എറണാകുളം ലാൽ മീഡിയയിലാണ് പ്രത്യേക പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ജാനകി എന്ന പേരു മാറ്റാതെ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന നിലപാടിലാണ് കേന്ദ്ര സെൻസർ ബോർഡ്. സിനിമ കണ്ടതിനുശേഷം ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കുമ്പോൾ അന്തിമ തീരുമാനം എടുക്കാം എന്നാണ് ഹൈക്കോടതി അറിയിച്ചത്.
സിനിമ കാണണമെന്ന് കേസ് പരിഗണിച്ചപ്പോൾ ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സിനിമ ഹൈക്കോടതി കാണുന്നതിനെ അണിയറ പ്രവർത്തകർ സ്വാഗതം ചെയ്തിരുന്നു.