മെഡിക്കൽ കോളജിലെ അപകടം; ജുഡീഷൽ അന്വേഷണം വേണമെന്ന് ചാണ്ടി ഉമ്മൻ
Saturday, July 5, 2025 10:30 AM IST
കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണുണ്ടായ അപകടം ജില്ലാ കളക്ടർ അന്വേഷിക്കുന്നതിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ.ഹോസ്പിറ്റൽ കമ്മറ്റി ചെയർമാനായ കളക്ടർ തന്നെ അന്വേഷിക്കുന്നത് നീതിയുക്തമല്ല. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു
ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി ചിലർ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷൽ കമ്മീഷനെ നിയോഗിക്കണം.
ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. ബിന്ദുവിന്റെ മകന് സ്ഥിരം ജോലി കൊടുക്കണമെന്നും ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ പത്ത് ദിവസത്തിനകം നൽകുമെന്നും എംഎൽഎ പറഞ്ഞു.