കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ ശ്രീ ​പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്രോ​ത്സ​വ​ത്തി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ച്ച​തി​ല്‍ ദേ​വ​സ്വം ഓ​ഫീ​സ​റു​ടെ സ​ത്യ​വാം​ഗ്മൂ​ലം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. ദേ​വ​സ്വം ഓ​ഫീ​സ​ര്‍ ര​ഘു​രാ​മ​നെ​തി​രെ ഹൈ​ക്കോ​ട​തി കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു.

തൃ​പ്പൂ​ണി​ത്തു​റ ശ്രീ ​പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്രോ​ത്സ​വ​ത്തി​ല്‍ കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ സ​മ്പൂ​ര്‍​ണ ലം​ഘ​ന​മാ​ണു​ണ്ടാ​യ​തെ​ന്നു വി​ല​യി​രു​ത്തി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് തൃ​പ്പൂ​ണി​ത്തു​റ ദേ​വ​സ്വം ഓ​ഫീ​സ​ര്‍ ര​ഘു​രാ​മ​നി​ല്‍​നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

കോ​ട​തി​വി​ധി​യെ ധി​ക്ക​രി​ക്കു​ന്ന വി​ധ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും മ​ഴ പെ​യ്ത​പ്പോ​ള്‍ തെ​ക്കും വ​ട​ക്കു​മാ​യി നി​ന്ന ആ​ന​ക​ളെ പ​ന്ത​ലി​ലേ​ക്ക് മാ​റ്റി നി​ര്‍​ത്തു​ക​മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

ഇ​ത് പ​രി​ഗ​ണി​ച്ച കോ​ട​തി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ധി​ക്ക​രി​ക്കാ​ന്‍ ആ​രാ​ണ് പ​റ​ഞ്ഞ​തെ​ന്നും ചോ​ദി​ച്ചു. കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് ചി​ല ഭ​ക്ത​ര്‍ പ​റ​യു​ന്ന​തു​പോ​ലെ​യാ​ണോ ചെ​യ്യേ​ണ്ട​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

നി​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ ആ​രാ​ണെ​ന്നും പി​ന്നി​ല്‍ ആ​ളി​ല്ലാ​തെ നി​ങ്ങ​ള്‍​ക്കി​ങ്ങ​നെ ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല​ല്ലോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. തു​ട​ർ​ന്ന് കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ദേ​വ​സ്വം ഓ​ഫീ​സ​ര്‍​ക്കെ​തി​രെ നോ​ട്ടീ​സും അ​യ​ച്ചു. കേ​സ് ജ​നു​വ​രി മൂ​ന്നി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.