കരുനാഗപ്പള്ളിയിൽ 105 കിലോഗ്രാം പാൻ മസാല പിടികൂടി
Wednesday, September 11, 2024 7:29 AM IST
കൊല്ലം: കരുനാഗപ്പള്ളിയിൽ കുലശേഖരപുരം സ്വദേശി ജഹാംഗീറിൽ നിന്ന് 105 കിലോഗ്രാം പാൻ മസാല പിടികൂടി. കരുനാഗപ്പള്ളിയിലെ പ്രധാന പാൻ മസാല വിൽപ്പനക്കാരിൽ ഒരാളാണ് ചക്രവർത്തി എന്നറിയപ്പെടുന്ന ജഹാംഗീർ.
ചെറുകിട പാൻ മസാല കച്ചവടക്കാർക്ക് പാൻമസാല എത്തിച്ച് നൽകുന്ന മൊത്ത വിതരണക്കാരനാണ് ഇയാൾ. ഇയാളിൽ നിന്ന് ആറ് ചാക്കുകളിലായാണ് 105 കിലോഗ്രാം പാൻ മസാല പിടിച്ചെടുത്തത്.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജിലാലിന്റെ നേതൃത്വത്തിലാണ് കാറിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന പാൻ മസാല ശേഖരം പിടികൂടിയത്.