എന്തും വിളിച്ചുപറയാവുന്ന അഹങ്കാരം, മാപ്പ് അംഗീകരിക്കില്ല: മന്ത്രി അബ്ദുറഹ്മാൻ
സ്വന്തം ലേഖകൻ
Thursday, December 1, 2022 12:58 PM IST
തിരുവനന്തപുരം: വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. അബ്ദുറഹ്മാൻ. നാവിന് എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയരുത്. വൈദികന്റെ മാപ്പ് അംഗീകരിക്കില്ലെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
വിഴിഞ്ഞത്ത് സമരം ചെയ്യുന്നവർ തീവ്രവാദികളാണെന്ന് താൻ പറഞ്ഞിട്ടില്ല. രാജ്യത്തെ വികസനം തടസപ്പെടുത്തുന്നവർ രാജ്യദ്രോഹികളാണെന്നാണ് പറഞ്ഞത്. എന്തും വിളിച്ചുപറയാവുന്ന അഹങ്കാരമാണ് വൈദികന്. ആ അഹങ്കാരം നടക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം നടത്തിയ പരാമർശത്തിൽ ഫാ. തിയോഡേഷ്യസ് ഖേദം പ്രകടിപ്പിച്ചിരുന്നു. വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേ ശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന മന്ത്രിയുടെ പ്രസ്താവന തന്നിൽ സ്വാഭാവികമായി സൃഷ്ടിച്ച വികാരവിക്ഷോഭമാണ് മന്ത്രിക്കെതിരേ നടത്തിയ പരമാർ ശമെന്നു ഖേദപ്രകടനത്തിൽ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.
അബ്ദു റഹ്മാൻ എന്ന പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന പരാമർശം നിരുപാധിരം പിൻവലിക്കുന്നു. ഒരു നാക്കു പിഴവായി സംഭവിച്ച പരാമർശത്തിൽ നി ർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ന്യൂനപക്ഷങ്ങൾ തമ്മിൽ കൈകോർത്ത് പ്രവർത്തിക്കേണ്ട സമയത്ത് താൻ തടത്തിയ പ്രസ്താവന ന്യൂനപക്ഷങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ഇടയായതിൽ ഖേദിക്കുന്നതായും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.