സംസ്ഥാന പദവിയില്ല: ആരും കാണാത്ത തവളയ്ക്കു, ആ തള വേണ്ടെന്ന് മുഖ്യമന്ത്രി
Tuesday, January 31, 2023 7:51 PM IST
തിരുവനന്തപുരം: അപൂര്‍വയിനത്തില്‍പ്പെട്ട പാതാള തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ആരും കാണാത്ത തവളയെ സംസ്ഥാന തവളയാക്കി പ്രഖ്യാപിക്കേണ്ടെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതോടെയാണിത്. പാതാള തവളയ്ക്ക് സംസ്ഥാന തവള പദവി നൽകാനുള്ള ശിപാർശ സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം തള്ളി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ശിപാര്‍ശ വച്ചത്.
പശ്ചിമഘട്ടത്തില്‍ അപൂര്‍വമായി മാത്രം കാണുന്ന തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ശിപാര്‍ശ മുന്നോട്ടുവച്ചത്. ഇതിനെ പിഗ്നോസ് തവളയെന്നും പന്നിമൂക്കന്‍ താവളയെന്നുമൊക്കെ വിളിക്കുന്നുണ്ട്.
വന്യ ജീവി ബോര്‍ഡില്‍ പോലും ആരും കാണാത്ത തവളയെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ട എന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. ഇതേ തുടര്‍ന്നായിരുന്നു ബോര്‍ഡ് ശിപാര്‍ശ തള്ളിയത്.