തി​രു​വ​ന​ന്ത​പു​രം: സൈ​ക്കി​ൾ പോ​ളോ താ​രം അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി നി​ദാ ഫാ​ത്തി​മ​യു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ചു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു​മാ​ണ് പ​ണം അ​നു​വ​ദി​ച്ച​ത്.

കു​ടും​ബ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ധ​ന​സ​ഹാ​യം ന​ൽ‌​കു​ന്ന​ത്. ദേ​ശീ​യ സൈ​ക്കി​ൾ പോ​ളോ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് നാ​ഗ്പൂ​രി​ലെ​ത്തി​യ നി​ദാ ഫാ​ത്തി​മ അ​വി​ടെ വ​ച്ച് അ​സു​ഖം ബാ​ധി​ച്ചു മ​രി​ക്കു​ക​യാ​യി​രു​ന്നു.