ടിടിഇമാര്‍ക്ക് നേരേ വീണ്ടും ആക്രമണം; പിടിയിലായവരിൽനിന്ന് കഞ്ചാവ് കണ്ടെത്തി
Thursday, May 16, 2024 10:39 AM IST
തൃശൂർ: ട്രെയിനില്‍ ടിടിഇമാര്‍ക്ക് നേരേ വീണ്ടും ആക്രമണം. ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ വടക്കാഞ്ചേരിയില്വച്ചാണ് സംഭവം.
ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്തപ്പോള്‍ ടിടിഇമാരെ തള്ളിയിട്ട ശേഷം രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ പിന്നീട് രണ്ട് പേരെ റെയില്‍വേ പോലീസ് പിടികൂടി.
കൊല്ലം സ്വദേശി അശ്വിന്, പൊന്നാനി സ്വദേശി ആഷിക് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്.