മെഡിക്കൽ കോളജിലെ പൊട്ടിത്തെറി: പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്
Monday, May 5, 2025 1:45 PM IST
കോഴിക്കോട്: മെഡിക്കൽ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ യുപിഎസ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ച സാഹചര്യത്തിൽ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്.
അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മാറ്റുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, സ്വകാര്യ ആശുപത്രികളിലേക്കു മാറ്റിയവരുടെ കണക്കുകള്‍ പുറത്തു വിടുക, അവരുടെ ചികിത്സാചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുക, രോഗികള്‍ക്ക് സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.