അട്ടപ്പാടിയിലെ ഇതരസംസ്ഥാനതൊഴിലാളിയുടെ കൊലപാതകം; പ്രതി പിടിയിൽ
Monday, May 5, 2025 2:10 PM IST
പാലക്കാട്: അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ആസാം സ്വദേശി നജ്റുൽ ഇസ്ലാം ആണ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
നജ്റുലിനൊപ്പം ഭാര്യ പൂനവും പോലീസിന്റെ പിടിയിലായിട്ടുണ്ട്. അഗളി പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികൾ പെരുമ്പാവൂരിൽ നിന്നും പിടിയിലായത്.
ഞായറാഴ്ചയാണ് അട്ടപ്പാടി മേലെ കണ്ടിയൂരിന് സമീപം റാവുട്ടാൻ കല്ലിൽ ഇതരസംസ്ഥാന തൊഴിലാളിയായ രവിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശിയാണ് കൊല്ലപ്പെട്ട രവി.