ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് റഷ്യയുടെ പിന്തുണ
Monday, May 5, 2025 4:07 PM IST
ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് റഷ്യയുടെ പിന്തുണ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ ഫോണിൽ വിളിച്ചപ്പോഴാണ് പിന്തുണ അറിയിച്ചത്.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പുടിൻ അറിയിക്കുകയായിരുന്നു. ഇന്ത്യ സന്ദർശിക്കാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായും ക്രെംലിൻ അറിയിച്ചു.
അതേസമയം റഷ്യയുടെ സഹായം പാക്കിസ്ഥാൻ തേടിയിരുന്നു. സംഘർഷം അവസാനിപ്പിക്കാണ് സഹായം തേടിയത്. മോസ്കോയിലെ പാക് അംബാസിഡറാണ് സഹായം തേടിയത്. 1966ലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ മധ്യസ്ഥത വഹിച്ചതുപോലെ ഇടപെടണമെന്നാണ് ആവശ്യം.