ആർസിബിക്ക് നിരാശ; സൺറൈസേഴ്സിന് തകർപ്പൻ ജയം
Friday, May 23, 2025 11:43 PM IST
ലക്നോ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. 42 റൺസിനാണ് ഹൈദരാബാദ് വിജയിച്ചത്.
ഹൈദരാബാദ് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് പത്ത് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എടുക്കാനെ സാധിച്ചുള്ളു. വിരാട് കോഹ്ലിയും ഫിലിപ് സാൾട്ടും മികച്ച തുടക്കം നൽകിയെങ്കിലും മറ്റാർക്കും തിളങ്ങാനായില്ല. സാൾട്ട് 62 റൺസും കോഹ്ലി 43 റൺസുമാണ് എടുത്തത്.
സൺറൈസേഴ്സിനായി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റെടുത്തു. ഇഷാൻ മലിംഗ രണ്ട് പേരെ പുറത്താക്കി. ജയ്ദേവ് ഉനദ്കട്ട്, ഹർഷൽ പട്ടേൽ, ഹർഷ് ദുബെ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.