ല​ണ്ട​ൻ: പു​രു​ഷ സിം​ഗി​ൾ​സി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം കി​രീ​ടം തേ​ടു​ന്ന ലോ​ക ര​ണ്ടാം ന​ന്പ​ർ കാ​ർ​ലോ​സ് അ​ൽ​കാ​ര​സ് വിം​ബി​ൾ​ഡ​ണ്‍ ടെ​ന്നീ​സി​ന്‍റെ ആ​ദ്യ റൗ​ണ്ട് പോ​രാ​ട്ട​ത്തി​ന് ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും. ഇ​റ്റ​ലി​യു​ടെ ഫാ​ബി​യോ ഫോ​ഞി​നി​യാ​ണ് അ​ൽ​കാ​ര​സി​ന്‍റെ എ​തി​രാ​ളി.

വ​നി​താ സിം​ഗി​ൾ​സി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ അ​രീ​ന സ​ബ​ല​ങ്ക​യും ഇ​ന്ന് വിം​ബി​ൾ​ഡ​ണ്‍ പോ​രാ​ട്ട​ത്തി​നു തു​ട​ക്ക​മി​ടും. വിം​ബി​ൾ​ഡ​ണി​ൽ ആ​ദ്യ​മാ​യി കി​രീ​ട​മു​യ​ർ​ത്തു​ക​യാ​ണ് സ​ബ​ല​ങ്ക​യു​ടെ ല​ക്ഷ്യം. യോ​ഗ്യ​ത നേ​ടി​യെ​ത്തി​യ കാ​ന​ഡ​യു​ടെ കാ​ർ​സ​ണ്‍ ബ്രാ​ൻ​സ്റ്റൈ​നാ​ണ് ലോ​ക ഒ​ന്നാം ന​ന്പ​റി​ന്‍റെ എ​തി​രാ​ളി.

വ​നി​താ സിം​ഗി​ൾ​സി​ൽ എ​മ്മ റാ​ഡ​കാ​നു, മാ​ഡി​സ​ണ്‍ കീ​സ്, ജാ​സ്മി​ൻ പൗ​ളി​നി, ന​വോ​മി ഒ​സാ​ക, എ​ലീ​സ് മെ​ർ​ട്ട​ൻ​സ്, എ​ലീ​ന സ്വി​റ്റോ​ലി​ന എ​ന്നി​വ​ർ​ക്കും ഇ​ന്നു മ​ത്സ​ര​ങ്ങ​ളു​ണ്ട്. പു​രു​ഷ സിം​ഗി​ളി​ൽ​സി​ൽ ഡാ​നി​ൽ മെ​ദ്‌​വ​ദേ​വ്, ടെ​യ്‌​ല​ർ ഫ്രി​റ്റ്സ്, ഹോ​ൾ​ഗ​ർ റൂ​ണ്‍, സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ്, ആ​ൻ​ഡ്രി റൂ​ബ്‌​ലേ​വ് എ​ന്നി​വ​രും ഇ​ന്നി​റ​ങ്ങും.