സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; ജീവനക്കാർ ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിൽ
Friday, July 4, 2025 9:43 PM IST
ആലപ്പുഴ: അമ്പലപ്പുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടി രൂപ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ബാങ്കിലെ രണ്ട് ജീവനക്കാർ ഉൾപ്പെടെയാണ് അറസ്റ്റിലായത്.
പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കുറവൻതോട് പുത്തൻപറമ്പ് വീട്ടിൽ അഖിൽ(32), ചെട്ടികുളങ്ങര പഞ്ചായത്ത് കൈതവളപ്പ് ദേവികൃപ വീട്ടിൽ ശ്രീകുമാർ(33), എറണാകുളം കുന്നത്തുനാട് വെങ്ങോല പഞ്ചായത്ത് രണ്ടാം വാർഡ് കോഞ്ഞാശ്ശേരി മുക്കുറ്റി പറമ്പിൽ വീട്ടിൽ പരീത് കുഞ്ഞ്(51) എന്നിവരെ ക്രൈം ബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ അഖിൽ, ശ്രീകുമാർ എന്നിവർ ബാങ്കിലെ ജീവനക്കാരാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ന്യൂമാൻ എസ് അറിയിച്ചു.