എജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്
Saturday, July 5, 2025 12:07 AM IST
ബിർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ലീഡ്. മൂന്നാം ദിനം കളിനിർത്തുന്പോൾ ഇന്ത്യ 244 റണ്‍സ് ലീഡ് നേടി.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റണ്‍സ് നിലയിലാണ്. 28 റണ്‍സ് നേടിയ യശ്വസി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 28 റണ്‍സുമായി കെ.എൽ. രാഹുലും ഏഴ് റണ്‍സുമായി കരുണ്‍ നായരുമാണ് ക്രീസിൽ. ജോഷിനാണ് ജയ്സ്വാളിന്റെ വിക്കറ്റ്.
ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 407 റണ്‍സിന് പുറത്തായി. മുഹമ്മദ് സിറാജിന്റെയും ആകാശ് ദീപ് എന്നീവരുടെ മിന്നുന്ന പ്രകടനമാണ് ഇംഗ്ലണ്ടിനെ തകർത്തത്. സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആകാശ് നാല് വിക്കറ്റ് നേടി.
ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് 234 പന്തിൽ 158 റണ്‍സ് നേടി. ജാമി സ്മിത്ത് പുറത്താകാതെ 207 പന്തിൽ 184 റണ്‍സും നേടി. അതേസമയം ഇംഗ്ലണ്ടിന്റെ ആറ് താരങ്ങളാണ് സംപൂജ്യരായി മടങ്ങിയത്. സാക്ക് ക്രാളി 19 റണ്‍സും ജോ റൂട്ട് 22 റണ്‍സും നേടി.