ആളൂരിൽ വാക്സിൻ സൂക്ഷിച്ച ഗോഡൗണിൽ വൻ തീപിടിത്തം
Saturday, July 5, 2025 12:28 AM IST
ആളൂർ: ആളൂർ കൊമ്പടിഞ്ഞാമാക്കലിൽ വാക്സിൻ സൂക്ഷിച്ച ഗോഡൗണിൽ വൻ തീപിടിത്തം. തോംസൺ മെഡിക്കൽസിലാണ് വെള്ളിയാഴ്ച രാത്രി ഒൻപതോടെ തീപിടിത്തമുണ്ടായത്.
കോഴികൾക്കുള്ള വാക്സിൻ സൂക്ഷിക്കുന്ന ഗോഡൗണാണ് കത്തിനശിച്ചത്. ചാലക്കുടി, ഇരിങ്ങാലക്കുട, മാള ഭാഗങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്.
തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആയിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.