തി​രു​വ​ന​ന്ത​പു​രം: മു​ൻ​മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യെ​ന്ന് മ​ക​ൻ അ​രു​ൺ​കു​മാ​ർ.

അ​ച്ഛ​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പും ശ്വാ​സ​വു​മൊ​ക്കെ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തു​ക​യാ​ണെ​ന്നും അ​ച്ഛ​നെ നെ​ഞ്ചേ​റ്റി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം ത​ങ്ങ​ളും വ​ലി​യ വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും അ​രു​ൺ​കു​മാ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ജൂ​ൺ 23-നാ​ണ് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ തി​രു​വ​ന​ന്ത​പു​രം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.