കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ സ്ഥി​രീ​ക​രി​ച്ച​തോ​ടെ മേ​ഖ​ല​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത. മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ന്ന​ത്.

മൂ​ന്ന് ജി​ല്ല​ക​ളി​ലും ക​ണ്ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. നി​പ സ്ഥി​രീ​ക​രി​ച്ച ര​ണ്ട് പേ​രു​ടെ​യും റൂ​ട്ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റൂ​ട്ട് മാ​പ്പി​ലെ സ്ഥ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

മ​ങ്ക​ട സ്വ​ദേ​ശി​യാ​യ പ​തി​നെ​ട്ടു​കാ​രി​യു​ടെ മ​ര​ണം നി​പ ബാ​ധി​ച്ചാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ, മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ക്ക​ര​പ​റ​മ്പ്, കൂ​ട്ടി​ല​ങ്ങാ​ടി, മ​ങ്ക​ട, കു​റു​വ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​രു​പ​ത് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ചു.

പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​യി 345 പേ​രാ​ണ് സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്. പാ​ല​ക്കാ​ട് നി​പ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള 38കാ​രി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.