കേരള സര്‍വകലാശാലയിൽ വിസിക്കെതിരെ പ്രതിഷേധവുമായി വീണ്ടും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ
Saturday, July 5, 2025 1:58 PM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വിസിക്കെതിരെ വീണ്ടും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ പ്രതിഷേധം. അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
വിവിധ സെഷനുകളിൽ പരിശോധനക്ക് എത്തിയ വിസി സിസ തോമസിനെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ തടഞ്ഞു. സര്‍വകലാശാലയുടെ അവസാന വാക്ക് സിൻഡിക്കേറ്റ് ആണെന്നും അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം വിസിക്ക് കൈമാറി.