അടുത്ത സ്കൂൾ കലോത്സവത്തിനു തൃശൂർ വേദിയാകും, കായികമേള തലസ്ഥാനത്ത്
Saturday, July 5, 2025 3:31 PM IST
തിരുവനന്തപുരം: അടുത്ത വർഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂരിലും കായികമേള തിരുവനന്തപുരത്തും നടത്തും. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.
കലോത്സവവും കായിക മേളയും ജനുവരിയില്‍ നടക്കും. കായികമേള ‘സ്കൂള്‍ ഒളിംപിക്സ്’ എന്ന പേരിലാണ് നടത്തുന്നത്. കൂടാതെ, ശാസ്ത്ര മേള പാലക്കാടും സ്പെഷല്‍ സ്കൂള്‍ മേള മലപ്പുറത്തും നടക്കും.