ഇസ്രയേലിൽ ബത്തേരി സ്വദേശി ജീവനൊടുക്കിയ നിലയിൽ; ജോലി ചെയ്യുന്ന വീട്ടിലെ വയോധിക മരിച്ച നിലയിൽ
Saturday, July 5, 2025 4:29 PM IST
ജറുസലേം: ബത്തേരി സ്വദേശിയെ ഇസ്രയേലിൽ മരിച്ച നിലയിൽ കണ്ടെത്തി. കെയർ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷിനെയാണ് ജറുസലമിലെ ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ 80കാരിയെ കുത്തേറ്റു മരിച്ച നിലയിലും കണ്ടെത്തി. ഒരു മാസം മുൻപ് ഇവരുടെ ഭർത്താവിനെ പരിചരിക്കാനാണ് ജിനേഷ് ഇസ്രയേലിലെത്തിയത്. മരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് ഇസ്രയേൽ മാധ്യമങ്ങളോട് പറഞ്ഞു.