"കു​ട്ടി മാ​മാ ഞാ​ന്‍ ഞെ​ട്ടി മാ​മാ';19,000 രൂ​പ​യ്ക്ക് യു​എ​സി​ല്‍ നി​ന്നും മും​ബൈ വി​മാ​നം
Thursday, March 21, 2024 2:32 PM IST
അ​മേ​രി​ക്ക, വി​മാ​നം ഇ​തു ര​ണ്ട് അ​പ്രാ​പ്യ​മെ​ന്നാ​ണ് സാ​ധാ​ര​ണ​ക്കാ​ര്‍ ക​രു​തു​ക. പ​ല​രും ത​ല​യ്ക്ക് മു​ക​ളി​ലൂ​ടെ പ​റ​ന്ന​ക​ലു​ന്ന വി​മാ​ന​ങ്ങ​ളെ നോ​ക്കി ഒ​രു നാ​ളു​ണ്ടാ​കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കും.

അ​മേ​രി​ക്ക​യി​ല്‍ പോ​കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​വ​രു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്‌​നം വി​മാ​ന​ക്കൂ​ലി​യാ​ണ്. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി​യാ​ല്‍ മാ​ത്ര​മാ​ണ് അ​വി​ടേ​യ്‌​ക്കൊ​രു ടി​ക്ക​റ്റ് കി​ട്ടു​ക. അ​ങ്ങ​നി​രി​ക്കെ വെ​റും 19,000 രൂ​പ​യ്ക്ക് അ​മേ​രി​ക്ക​യി​ൽ നിന്നും മുംബെെയ്ക്ക് ടി​ക്ക​റ്റ് എ​ന്ന് ക​ണ്ടാ​ലൊ? ആ​രു​മൊ​ന്നു ഞെ​ട്ടും.

അ​ത്ത​ര​ത്തി​ലൊ​രു കാ​ര്യം എ​ക്‌​സി​ല്‍ അ​ടു​ത്തി​ടെ എ​ത്തു​ക​യു​ണ്ടാ​യി. പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചി​ത്രം പ്ര​കാ​രം ഏ​പ്രി​ല്‍ 25ന് 19,000 ​രൂ​പ​യു​ടെ ക​ണ​ക്റ്റിം​ഗ് ഫ്‌​ളൈ​റ്റ് പാ​ക്കേ​ജ് ആ​ണു​ള്ള​ത്. ഇ​തിന്‍റെ സ്‌​ക്രീ​ന്‍ ഷോ​ട്ട് "19,000 രൂ​പ​യ്ക്ക് വാ​ഷിം​ഗ്ട​ണി​ല്‍ നി​ന്ന് മും​ബൈ​യി​ലേ​ക്ക് ഫ്‌​ളൈ​റ്റ്' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ഫാ​ല്‍​ഗു​ന്‍ എ​ക്സി​ല്‍ പ​ങ്കു​വ​ച്ചു.

ക​ണ്ട​വ​ര്‍​ക്കെ​ല്ലാം ഇ​ത് അ​വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നി. പ​ല​രും പ​രി​ശോ​ധി​ച്ച ശേ​ഷം സം​ഗ​തി ശ​രി​യാ​ണെ​ന്ന് പ​റ​ഞ്ഞു. "ഇ​ത്ര​യും കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ല്‍ ആ​ര്‍​ക്കും വി​സ ക്ര​മീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​യി​രി​ക്കാം' ഇ​ങ്ങ​നെ​യൊ​രു ഒ​ഫ​ര്‍ എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

എ​ന്നാ​ല്‍ ഇ​ത് സ​ത്യ​മ​ല്ല സം​ഭ​വം സാ​ങ്കേി​തി​ക പ്ര​ശ്‌​നം നി​മി​ത്ത​മാ​ണെ​ന്നാ​ണ് മ​റ്റു ചി​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.