ന​ള; ലോ​ക​ത്തി​ലെ ഏ​റ്റ​വും ധ​നി​ക​യാ​യ പൂ​ച്ച
Saturday, March 30, 2024 9:48 AM IST
പൂ​ച്ച​യ്‌​ക്കെ​ന്താ പൊ​ന്നു​രു​ക്കു​ന്നി​ട​ത്ത് എ​ന്ന പ​ഴ​ഞ്ചൊ​ല്ല് പ്ര​സി​ദ്ധ​മാ​ണ​ല്ലൊ. എ​ന്നാ​ല്‍ ത​ങ്ങ​ള്‍​ക്ക് പ​ല​തും അ​പ്രാ​പ്യ​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഈ ​പൂ​ച്ച​ക​ള്‍ ഇ​പ്പോ​ള്‍. പു​റം രാ​ജ്യ​ത്തെ ഒ​രു റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള പൂ​ച്ച​യു​ടെ ക​ഥ ക​ഴി​ഞ്ഞ​യി​ടെ ആ​ളു​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രു​ന്ന​ല്ലൊ.

എ​ന്നാ​ല്‍ ത​ങ്ങ​ള്‍ അ​തു​ക്കും മേ​ലെ​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് പൂ​ച്ച​ക​ള്‍. ഇ​പ്പോ​ഴി​താ കോ​ടീ​ശ്വ​ര​നാ​യ ഒ​രു പൂ​ച്ച​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ര്‍​ച്ച. ലോ​ക​ത്തി​ലെ ഏ​റ്റ​വും ധ​നി​ക​യാ​യ പൂ​ച്ച എ​ന്ന റി​ക്കാ​ര്‍​ഡ് ന​ള ക​ഴി​ഞ്ഞ​ദി​വ​സം സ്വ​ന്ത​മാ​ക്കു​ക​യു​ണ്ടാ​യി.

ന​ള എ​ന്നാ​ണ് ഈ ​പൂ​ച്ച​യു​ടെ പേ​ര്. വാ​രി​സി​രി എ​ന്ന പൂ​ക്കി​യു​ടെ പൂ​ച്ച​യാ​ണി​ത്. അ​വ​ര്‍ ഇ​തി​നെ ലോ​സ് ഏ​ഞ്ച​ല്‍​സി​ലെ ഒ​രു മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ കാ​ഴ്ച​യി​ല്‍ വ​ല്ലാ​തെ ഇ​ഷ്ടം തോ​ന്നി​യ പൂ​ച്ച​യെ അ​വ​ര്‍ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​തി​നൊ​രു അ​ക്കൗ​ണ്ടും വാ​രി​സി​രി ത​യാ​റാ​ക്കി. അ​ത​ങ്ങ് ഹി​റ്റാ​യി. 2012ല്‍ ​ആ​ണ് ന​ള ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ​ത്. നി​ല​വി​ല്‍ നാ​ല് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഇ​ന്‍​സ്റ്റാ​ഗ്രാം ഫോ​ളോ​വേ​ഴ്സ് ഈ ​പൂ​ച്ച​യ്ക്കു​ണ്ട്.

84 മി​ല്യ​ണ്‍ പൗ​ണ്ട് ആ​സ്തി​യു​മു​ണ്ട്. നി​ല​വി​ല്‍ 7,000 ഇ​ന്‍​സ്റ്റാ​ഗ്രാം പോ​സ്റ്റു​ക​ളു​ണ്ട്. ഓ​രോ ഇ​ന്‍സ്റ്റാ​ഗ്രാം പോ​സ്റ്റി​നും 12,000 പൗ​ണ്ട് അ​താ​യ​ത് പ​ന്ത്ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം തു​ക ല​ഭി​ക്കു​മ​ത്രെ. എ​ന്താ​യാ​ലും സ​മ്പ​ന്ന​യാ​യ പൂ​ച്ച എ​ന്ന അ​ഹ​ങ്കാ​ര​മൊ​ന്നും ന​ള​യ്ക്കി​ല്ല. ത​നി​ക്കി​ഷ്ട​മു​ള്ള ഭ​ക്ഷ​ണ​വും ക​ഴി​ച്ച് ഉ​ട​മ​യ്ക്ക​രി​കി​ല്‍ മു​ട്ടി​യു​രു​മ്മി അ​ങ്ങ​നെ ന​ട​ക്കു​ക​യാ​ണ് ന​ള.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.