Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - സിനിമ ഡെസ്ക്

സിനിമ ഡെസ്ക്

3 ARTICLES

Written Articles

Movies

'അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ്‌​ഡേ'​ ടിക്കറ്റിന് 4,000 രൂപ വരെ!
ഹോ​ളി​വു​ഡ് ചി​ത്രം 'അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ്‌​ഡേ'​യു​ടെ അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗിൽ ഇ​ന്ത്യയിൽ വൻ കുതിപ്പ്. ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും, മുംബൈ ഉൾപ്പെടെയുള്ള ന​ഗ​ര​ങ്ങ​ളി​ലെ ഞെ​ട്ടി​ക്കു​ന്ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ളാ​ണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ന​വി മും​ബൈ​യി​ലെ നെ​ക്സ​സ് സീ​വു​ഡ്സ് സി​നി​പോ​ളി​സി​ൽ ഇ​ൻ​ഫി​നി​റ്റി വി​ഷ​ൻ 4ഡിഎക്സ് 3ഡി പ്രീ​മി​യം സീ​റ്റു​ക​ൾ​ക്ക് 3,000 മു​ത​ൽ 4,000 രൂ​പ വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. പ്ര​ദ​ർ​ശ​ന സ​മ​യ​ത്തി​ന​നു​സ​രി​ച്ച് ​നി​ര​ക്കു​ക​ളി​ൽ മാ​റ്റം വ​രു​ന്നു​ണ്ട്. ഇ​തൊ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും മും​ബൈ​യി​ലെ മ​റ്റു പ​ല തിയ​റ്റ​റു​ക​ളി​ലും ഇ​തേ ഫോ​ർ​മാ​റ്റി​ലു​ള്ള സാ​ധാ​ര​ണ സീ​റ്റു​ക​ൾ​ക്ക് പോ​ലും ഏ​ക​ദേ​ശം 3,800 രൂ​പ​യോ​ളം ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഉ​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ബോ​ക്സ് ഓ​ഫീ​സി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ചി​ത്ര​ത്തി​നു ല​ഭി​ക്കു​ന്ന​ത്. ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളാ​യ സാ​ക്നി​ൽ​ക്കി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, റി​ലീ​സി​ന് 22 ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ ഇ​ന്ത്യ​യി​ലു​ട​നീ​ളം 9.67 ല​ക്ഷം ടി​ക്ക​റ്റു​ക​ളി​ലൂ​ടെ 61.05 കോ​ടി രൂ​പ ചി​ത്രം ഇ​തി​നോ​ട​കം നേ​ടി​ക്ക​ഴി​ഞ്ഞു. ബ്ലോ​ക്ക് സീ​റ്റു​ക​ൾ ഒ​ഴി​കെ​യു​ള്ള ക​ണ​ക്കി​ൽ 8.41 ല​ക്ഷം ടി​ക്ക​റ്റു​ക​ളി​ലൂ​ടെ 52.87 കോ​ടി രൂ​പ​യാ​ണ് ക​ള​ക്ഷ​ൻ. ഇം​ഗ്ലീ​ഷ് പ​തി​പ്പി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ള്ള​ത്. ഇ​തി​നൊ​പ്പം ഹി​ന്ദി, ത​മി​ഴ് പ​തി​പ്പു​ക​ളു​ടെ ബു​ക്കിം​ഗും സ​ജീ​വ​മാ​യി മു​ന്നേ​റു​ക​യാ​ണ്. ഡി​സം​ബ​ർ 17-നാ​ണ് 'അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ്‌​ഡേ' ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​ത്.
November 25, 2026

Movies

സൂപ്പർഹിറ്റ് താരജോഡികൾ കാനഡയിൽ കണ്ടുമുട്ടി; പ്രഭുദേവയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് രംഭ
തെ​ന്നി​ന്ത്യ​യുടെ സൂപ്പർഹിറ്റ് താരജോ​ഡി​ക​ളാ​യിരുന്ന രം​ഭ​യും പ്ര​ഭു​ദേ​വ​യും കാ​ന​ഡ​യി​ൽ വീ​ണ്ടും ഒ​ത്തു​ചേ​ർ​ന്നു. രം​ഭ​യു​ടെ കാ​ന​ഡ​യി​ലെ വ​സ​തി​യി​ൽ നടന്ന കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ൾ താ​രം ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ​ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വൈ​റ​ലാ​യി. സ്വ​ന്തം വീ​ടിന്‍റെ മുറ്റത്തും സ​മീ​പ​ത്തെ ത​ടാ​ക​ത്തി​ന​രി​കി​ലു​മാ​യി പ്ര​ഭു​ദേ​വ​യ്ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് രം​ഭ പു​റ​ത്തു​വി​ട്ട​ത്. രം​ഭ​യു​ടെ ഭ​ർ​ത്താ​വി​നൊ​പ്പ​വും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​വും പ്ര​ഭു​ദേ​വ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും കൂ​ട്ട​ത്തി​ലു​ണ്ട്. 'പ്ര​ഭു മാ​സ്റ്റ​ർ ഞ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തോ​ടും കു​ടും​ബ​ത്തോ​ടു​മൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ചു. സ​ന്തോ​ഷ​ത്തിന്‍റെ നി​മി​ഷ​ങ്ങ​ൾ മാ​ത്രം...' എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് രം​ഭ ചി​ത്ര​ങ്ങ​ൾ പ​ങ്കിട്ടത്. പോ​സ്റ്റി​നു താ​ഴെ ന​ടി ഖു​ശ്ബു സു​ന്ദ​ർ പ​ങ്കു​വെ​ച്ച ക​മന്‍റും ശ്ര​ദ്ധ നേ​ടി. സം​ഗീ​തമുയരുമ്പോൾ ര​ണ്ടു​പേ​രും ഒ​രു​മി​ച്ചു​ള്ള നി​മി​ഷ​ങ്ങ​ളെ വെ​ല്ലാ​ൻ മ​റ്റൊ​ന്നി​നു​മാ​കി​ല്ലെ​ന്നാ​ണ് ഖു​ശ്ബു കു​റി​ച്ച​ത്. തൊ​ണ്ണൂ​റു​ക​ളി​ലെ സ്ക്രീ​ൻ കെ​മി​സ്ട്രി​ക്കും നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ക്കും പേ​രു​കേ​ട്ട താ​ര​ജോ​ഡി​ക​ളാ​ണ് ഇ​രു​വ​രും. 1992-ൽ '​സ​ർഗം' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ രം​ഭ, 2010-ൽ ​കാ​ന​ഡ​യി​ലെ ബി​സി​ന​സു​കാ​ര​നാ​യ ഇ​ന്ദ്ര​കു​മാ​ർ പ​ത്മ​നാ​ഥ​നെ വി​വാ​ഹം ക​ഴി​ച്ച് ടൊ​റ​ന്‍റോ​യി​ലേ​ക്ക് താ​മ​സം മാ​റു​ക​യാ​യി​രു​ന്നു. 2011-ന് ​ശേ​ഷം സി​നി​മ​ക​ളി​ൽനി​ന്നു വി​ട്ടു​നി​ന്നെ​ങ്കി​ലും റി​യാ​ലി​റ്റി ഷോ​ക​ളി​ൽ വി​ധി​ക​ർ​ത്താ​വാ​യി അ​വ​ർ സ​ജീ​വ​മാ​ണ്. നി​ല​വി​ൽ 'ജോ​ഡി ആ​ർ യു ​റെ​ഡി' സീ​സ​ൺ 2-ൽ ​വി​ധി​ക​ർ​ത്താ​വാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.
November 25, 2026

Movies

'ദി ​റിം​ഗ്സ് ഓ​ഫ് പ​വ​ർ' നാ​ലാം സീ​സ​ണി​ലേ​ക്ക്
പ്ര​ശ​സ്ത ഫാ​ന്‍റ​സി വെ​ബ് സീ​രീ​സാ​യ 'ദി ​ലോ​ർ​ഡ് ഓ​ഫ് ദി ​റിം​ഗ്സ്: ദി ​റിം​ഗ്സ് ഓ​ഫ് പ​വ​ർ' നാ​ലാം സീ​സ​ണി​ലേ​ക്കു നീ​ട്ടു​മെ​ന്ന് ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ. മൂ​ന്നാം സീ​സ​ണി​ന്‍റെ ഫൈ​ന​ൽ എ​പ്പി​സോ​ഡു​ക​ൾ പു​റ​ത്തു​വ​രു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് സീ​രീ​സിന്‍റെ തു​ട​ർ​ച്ച സം​ബ​ന്ധി​ച്ച സ്ഥി​രീ​ക​ര​ണം പുറത്തുവന്നത്. നാ​ലാം സീ​സ​ണി​ന്‍റെ പ്രീ-​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. യു​കെ​യി​ലെ ഷെ​പ്പ​ർ​ട്ട​ൺ സ്റ്റു​ഡി​യോ​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഷോ​ റ​ണ്ണ​ർ​മാ​രാ​യ ജെ.​ഡി. പെ​യ്നും പാ​ട്രി​ക് മ​ക്കേ​യും നി​ല​വി​ലു​ള്ള ക്രി​യേ​റ്റീ​വ് ടീ​മി​നൊ​പ്പം നാ​ലാം സീ​സ​ണി​ലും തു​ട​രും.പ്രൈം ​വീ​ഡി​യോ​യെ നി​ർ​വ​ചി​ക്കു​ന്ന പ്ര​ധാ​ന സീ​രീ​സു​ക​ളി​ലൊ​ന്നാ​യി 'ദി ​റിം​ഗ്സ് ഓ​ഫ് പ​വ​ർ' മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്ന് ആ​മ​സോ​ൺ എം​ജി​എം സ്റ്റു​ഡി​യോ​സി​ന്‍റെ ഗ്ലോ​ബ​ൽ ടെ​ലി​വി​ഷ​ൻ വി​ഭാ​ഗം ത​ല​വ​ൻ പീ​റ്റ​ർ ഫ്രീ​ഡ്‌​ലാ​ൻ​ഡ​ർ വ്യ​ക്ത​മാ​ക്കി. ന​വം​ബ​ർ 11-ന് ​സ്ട്രീ​മിം​ഗ് ആ​രം​ഭി​ച്ച മൂ​ന്നാം സീ​സ​ണി​ന് മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ആ​ദ്യ 12 ദി​വ​സ​ത്തി​നു​ള്ളി​ൽ ലോ​ക​മെ​മ്പാ​ടു​മാ​യി 33 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കാ​ഴ്ച​ക്കാ​രെ സീ​സ​ൺ 3 നേ​ടി. ജെ.​ആ​ർ.​ആ​ർ. ടോ​ൾ​കീന്‍റെ കൃ​തി​ക​ളെ ആ​സ്പ​ദ​മാ​ക്കിയാണ് സീരീസ് ഒ​രു​ക്കു​ന്നത്. മോ​ർ​ഫി​ഡ് ക്ലാ​ർ​ക്ക്, ചാ​ർ​ളി വി​ക്കേ​ഴ്സ്, റോ​ബ​ർ​ട്ട് അ​ര​മാ​യോ, മാ​ർ​ക്ക​ല്ല കാ​വ​നാ​ഗ് എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ലി​യ താ​ര​നി​ര​യാ​ണ് സീ​രീ​സി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.
November 25, 2026
Corehub Up