x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ്‌​ഡേ'​ ടിക്കറ്റിന് 4,000 രൂപ വരെ!

സിനിമ ഡെസ്ക്
Published: November 25, 2026 05:03 PM IST | Updated: November 25, 2026 05:03 PM IST

'അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ്‌​ഡേ'​യു​ടെ പോസ്‌റ്ററിൽനിന്ന്.

ഹോ​ളി​വു​ഡ് ചി​ത്രം 'അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ്‌​ഡേ'​യു​ടെ അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗിൽ ഇ​ന്ത്യയിൽ വൻ കുതിപ്പ്. ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും, മുംബൈ ഉൾപ്പെടെയുള്ള ന​ഗ​ര​ങ്ങ​ളി​ലെ ഞെ​ട്ടി​ക്കു​ന്ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ളാ​ണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്.

ന​വി മും​ബൈ​യി​ലെ നെ​ക്സ​സ് സീ​വു​ഡ്സ് സി​നി​പോ​ളി​സി​ൽ ഇ​ൻ​ഫി​നി​റ്റി വി​ഷ​ൻ 4ഡിഎക്സ് 3ഡി പ്രീ​മി​യം സീ​റ്റു​ക​ൾ​ക്ക് 3,000 മു​ത​ൽ 4,000 രൂ​പ വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. പ്ര​ദ​ർ​ശ​ന സ​മ​യ​ത്തി​ന​നു​സ​രി​ച്ച് ​നി​ര​ക്കു​ക​ളി​ൽ മാ​റ്റം വ​രു​ന്നു​ണ്ട്. ഇ​തൊ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും മും​ബൈ​യി​ലെ മ​റ്റു പ​ല തിയ​റ്റ​റു​ക​ളി​ലും ഇ​തേ ഫോ​ർ​മാ​റ്റി​ലു​ള്ള സാ​ധാ​ര​ണ സീ​റ്റു​ക​ൾ​ക്ക് പോ​ലും ഏ​ക​ദേ​ശം 3,800 രൂ​പ​യോ​ളം ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഉ​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ബോ​ക്സ് ഓ​ഫീ​സി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ചി​ത്ര​ത്തി​നു ല​ഭി​ക്കു​ന്ന​ത്. ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളാ​യ സാ​ക്നി​ൽ​ക്കി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, റി​ലീ​സി​ന് 22 ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ ഇ​ന്ത്യ​യി​ലു​ട​നീ​ളം 9.67 ല​ക്ഷം ടി​ക്ക​റ്റു​ക​ളി​ലൂ​ടെ 61.05 കോ​ടി രൂ​പ ചി​ത്രം ഇ​തി​നോ​ട​കം നേ​ടി​ക്ക​ഴി​ഞ്ഞു. ബ്ലോ​ക്ക് സീ​റ്റു​ക​ൾ ഒ​ഴി​കെ​യു​ള്ള ക​ണ​ക്കി​ൽ 8.41 ല​ക്ഷം ടി​ക്ക​റ്റു​ക​ളി​ലൂ​ടെ 52.87 കോ​ടി രൂ​പ​യാ​ണ് ക​ള​ക്ഷ​ൻ.

ഇം​ഗ്ലീ​ഷ് പ​തി​പ്പി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ള്ള​ത്. ഇ​തി​നൊ​പ്പം ഹി​ന്ദി, ത​മി​ഴ് പ​തി​പ്പു​ക​ളു​ടെ ബു​ക്കിം​ഗും സ​ജീ​വ​മാ​യി മു​ന്നേ​റു​ക​യാ​ണ്. ഡി​സം​ബ​ർ 17-നാ​ണ് 'അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ്‌​ഡേ' ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​ത്.

Tags : AvengersDoomsday MarvelStudios HollywoodMovies FilmNews

Recent News

Corehub Up