Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല

സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല

1 ARTICLE

Written Articles

NRI

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തിന്‍റെ​ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം ​ഗം​ഭീ​ര​മാ​യി
ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ​യും പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ന്‍റെ​യും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ഗം​ഭീ​ര​മാ​യി ന​ട​ന്നു. കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ, സം​സ്കാ​രം, പാ​ര​മ്പ​ര്യം, സാ​മൂ​ഹി​ക ഐ​ക്യം എ​ന്നി​വ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ആ​ഘോ​ഷ​ത്തി​ൽ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, നി​യ​മ​രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി. ​അ​ര​വി​ന്ദും ഫി​ല​ഡ​ൽ​ഫി​യ​യി​ലെ പ്ര​മു​ഖ ഇ​മി​ഗ്രേ​ഷ​ൻ അ​ഭി​ഭാ​ഷ​ക​ൻ റി​ക്കി പ​ല്ല​ഡി​നോ​യും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. ഫി​ല​ഡ​ൽ​ഫി​യ സി​റ്റി കൗ​ൺ​സി​ൽ​മാ​ൻ  ജിം ​ഹാ​രി​റ്റി​യും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി സ​ന്ദേ​ശം ന​ൽ​കി. ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ ലെ​നോ സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് പോ​ൾ സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​നം എ​ലി​സ​ബ​ത്ത് മാ​ത്യു​വും ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം അ​ബി​യ മാ​ത്യു​വും ആ​ല​പി​ച്ചു. തു​ട​ർ​ന്ന് മു​ഖ്യാ​തി​ഥി​ക​ളും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ച്ചു. അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ ലെ​നോ സ്ക​റി​യ കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വ​ള​ർ​ന്നു​വ​രു​ന്ന പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം എ​ടു​ത്തു​പ​റ​ഞ്ഞു. വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന കേ​ര​ള​പ്പി​റ​വി സ​ന്ദേ​ശ​ത്തി​ൽ വി. ​അ​ര​വി​ന്ദ് കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക പു​രോ​ഗ​തി, വി​ദ്യാ​ഭ്യാ​സ നേ​ട്ട​ങ്ങ​ൾ, സാം​സ്കാ​രി​ക പൈ​തൃ​കം, പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സം​ഭാ​വ​ന​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. കേ​ര​ള​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളും ഭാ​ഷ​യും സം​സ്കാ​ര​വും വ​രും​ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റേ​ണ്ട​ത് ഓ​രോ മ​ല​യാ​ളി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. ച​ട​ങ്ങി​ൽ വി. ​അ​ര​വി​ന്ദി​ന് ഫി​ല​ഡ​ൽ​ഫി​യ ന​ഗ​ര​സ​ഭ​യു​ടെ പ്ര​ത്യേ​ക സി​റ്റി ഓ​ഫ് ഫി​ല​ഡ​ൽ​ഫി​യ സൈ​റ്റേ​ഷ​ൻ സ​മ്മാ​നി​ച്ചു. ലി​സ് തോ​മ​സ് അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി സൈ​റ്റേ​ഷ​ൻ സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് കേ​ര​ളീ​യ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ പൊ​ന്നാ​ട അ​ണി​യി​ച്ച് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് പോ​ൾ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. പ്ര​മു​ഖ ഇ​മി​ഗ്രേ​ഷ​ൻ അ​ഭി​ഭാ​ഷ​ക​ൻ റി​ക്കി പ​ല്ല​ഡി​നോ​യെ  വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വ​ൽ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​മി​ഗ്രേ​ഷ​ൻ നി​യ​മ​ങ്ങ​ളി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ, അ​മേ​രി​ക്ക​യി​ലെ കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ, പ്ര​വാ​സി സ​മൂ​ഹം അ​റി​ഞ്ഞി​രി​ക്കേ​ണ്ട നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദ​മാ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന കു​ടി​യേ​റ്റ​ക്കാ​ർ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ പു​ല​ർ​ത്തേ​ണ്ട​തിന്‍റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്ന് വി​ൻ​സെ​ന്റ് ഇ​മ്മാ​നു​വ​ൽ അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഫി​ല​ഡ​ൽ​ഫി​യ സി​റ്റി കൗ​ൺ​സി​ൽ​മാ​ൻ  ജിം ​ഹാ​രി​റ്റി​യെ ട്രൈ​സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി  ജോ​ബി ജോ​ർ​ജ് സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ സം​ഭാ​വ​ന​ക​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ൽ വി​വി​ധ കു​ടി​യേ​റ്റ സ​മൂ​ഹ​ങ്ങ​ൾ വ​ഹി​ക്കു​ന്ന പ​ങ്കും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. തു​ട​ർ​ന്ന്  ജീ​മോ​ൻ ജോ​ർ​ജ് അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.​ജോ​ഷ്വാ മാ​ത്യു​വി​നെ​യും പ്ര​ത്യേ​കം ആ​ദ​രി​ച്ചു. വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വ​ൽ അ​ദ്ദേ​ഹ​ത്തെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ജോ​ഷ്വാ മാ​ത്യു വി​ര​മി​ക്ക​ൽ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വ്യക്തി​ക​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​കം സ​ന്ദേ​ശം പ​ങ്കു​വ​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ആ​ശം​സാ​പ്ര​സം​ഗ​ങ്ങ​ളി​ൽ മ​ല​യാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ൾ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.  
November 24, 2026
Corehub Up