Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - ടെക് ഡെസ്ക്

ടെക് ഡെസ്ക്

2 ARTICLES

Written Articles

Tech

വാ​ട്‌​സ്ആ​പ്പി​ൽ ഇ​നി മെ​സേ​ജു​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്യാം, 'വ്യൂ-​വ​ൺ​സ്' ടെ​ക്സ്റ്റു​ക​ളും അ​യ​ക്കാം; പു​ത്ത​ൻ ഫീ​ച്ച​റു​ക​ൾ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം?
ന്യൂ​ഡ​ൽ​ഹി: ഉ​പ​യോ​ക്താ​ക്ക​ൾ ഏ​റെ​ക്കാ​ല​മാ​യി കാ​ത്തി​രു​ന്ന ര​ണ്ട് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് വാ​ട്‌​സ്ആ​പ്പ്. ഐ​ഒ​എ​സ് , ആ​ൻ​ഡ്രോ​യി​ഡ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ 'മെ​സ്സേ​ജ് ഷെ​ഡ്യൂ​ളിം​ഗ്' സൗ​ക​ര്യ​വും, ഒ​റ്റ​ത്ത​വ​ണ മാ​ത്രം വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന 'വ്യൂ-​വ​ൺ​സ് ടെ​ക്സ്റ്റ് മെ​സേ​ജു​ക​ളും' ആ​ണ് വാ​ട്‌​സ്ആ​പ്പ് ഘ​ട്ടം​ഘ​ട്ട​മാ​യി പു​റ​ത്തി​റ​ക്കു​ന്ന​ത്. നി​ല​വി​ൽ പ​രി​മി​ത​മാ​യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​വ ല​ഭ്യ​മാ​യി തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. ഒ​രു സ​ന്ദേ​ശം ഏ​ത് തീ​യ​തി​യി​ലും സ​മ​യ​ത്തും അ​യ​ക്ക​ണ​മെ​ന്ന് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കാ​ൻ ഈ ​ഫീ​ച്ച​റി​ലൂ​ടെ സാ​ധി​ക്കും. വ്യ​ക്തി​ഗ​ത ചാ​റ്റു​ക​ളി​ലും ഗ്രൂ​പ്പ് ചാ​റ്റു​ക​ളി​ലും ടെ​ക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ൾ, ഫോ​ട്ടോ​ക​ൾ, വീ​ഡി​യോ​ക​ൾ എ​ന്നി​വ ഇ​ത്ത​ര​ത്തി​ൽ ഷെ​ഡ്യൂ​ൾ ചെ​യ്യാം. 10 മി​നി​റ്റ് മു​ത​ൽ ര​ണ്ടാ​ഴ്ച വ​രെ മു​ൻ​കൂ​ട്ടി സ​ന്ദേ​ശ​ങ്ങ​ൾ സെ​റ്റ് ചെ​യ്തു വെ​ക്കാ​ൻ ക​ഴി​യും. നി​ശ്ചി​ത സ​മ​യ​ത്ത് സ​ന്ദേ​ശം അ​യ​ക്ക​പ്പെ​ടാ​ൻ അ​യ​ക്കു​ന്ന​യാ​ളു​ടെ ഫോ​ൺ ഓ​ൺ​ലൈ​നി​ൽ ആ​യി​രി​ക്ക​ണ​മെ​ന്നി​ല്ല എ​ന്ന​തും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. വാ​ബീ​റ്റ​ഇ​ൻ​ഫോ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ഒ​രു സ​മ​യം ഒ​രു മെ​സേ​ജ് മാ​ത്ര​മേ ഷെ​ഡ്യൂ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. സ​ന്ദേ​ശം അ​യ​ക്കു​ന്ന​തി​ന് മു​ൻ​പ് അ​ത് കാ​ണാ​നും ഡി​ലീ​റ്റ് ചെ​യ്യാ​നും ചാ​റ്റ് ഇ​ൻ​ഫോ സ്ക്രീ​നി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​കും. ആ​ൻ​ഡ്രോ​യി​ഡി​നെ അ​പേ​ക്ഷി​ച്ച് ഐ​ഫോ​ണു​ക​ളി​ലാ​ണ് ഈ ​ഫീ​ച്ച​ർ കൂ​ടു​ത​ൽ വ്യാ​പ​ക​മാ​യി ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. അ​ർ​ധ​രാ​ത്രി​യി​ൽ പി​റ​ന്നാ​ൾ ആ​ശം​സ​ക​ളും ഉ​ത്സ​വ ആ​ശം​സ​ക​ളും നേ​രു​ന്ന​വ​ർ​ക്കും, തേ​ർ​ഡ്-​പാ​ർ​ട്ടി ആ​പ്പു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും ഈ ​ഫീ​ച്ച​ർ വ​ലി​യ ആ​ശ്വാ​സ​മാ​കും. മെ​സ്സേ​ജ് ഷെ​ഡ്യൂ​ൾ ചെ​യ്യു​ന്ന വി​ധം: 1. സ​ന്ദേ​ശം അ​യ​ക്കേ​ണ്ട ചാ​റ്റ് തു​റ​ക്കു​ക.2. മെ​സ്സേ​ജ് ടൈ​പ്പ് ചെ​യ്യു​ക, അ​ല്ലെ​ങ്കി​ൽ മീ​ഡി​യ പി​ക്ക​ർ വ​ഴി ഫോ​ട്ടോ​യോ വീ​ഡി​യോ​യോ തി​ര​ഞ്ഞെ​ടു​ക്കു​ക.3. സെ​ൻ​ഡ് ബ​ട്ട​ണി​ൽ അ​മ​ർ​ത്തി​പ്പി​ടി​ക്കു​ക.4. ഫീ​ച്ച​ർ ല​ഭ്യ​മാ​യ അ​ക്കൗ​ണ്ടാ​ണെ​ങ്കി​ൽ "Schedule message" എ​ന്ന ഓ​പ്ഷ​ൻ ദൃ​ശ്യ​മാ​കും.5. തു​ട​ർ​ന്ന് വ​രു​ന്ന മെ​നു​വി​ൽ നി​ന്ന് കൃ​ത്യ​മാ​യ തീ​യ​തി​യും സ​മ​യ​വും തി​ര​ഞ്ഞെ​ടു​ക്കു​ക.6. തീ​യ​തി​യും സ​മ​യ​വും കാ​ണി​ക്കു​ന്ന ബ​ട്ട​ണി​ൽ ടാ​പ്പ് ചെ​യ്ത് ഉ​റ​പ്പി​ക്കു​ക. (ഷെ​ഡ്യൂ​ൾ ചെ​യ്തു​ക​ഴി​ഞ്ഞാ​ൽ അ​യ​ക്കു​ന്ന​യാ​ൾ​ക്ക് മാ​ത്രം കാ​ണാ​വു​ന്ന ഒ​രു സ്ഥി​രീ​ക​ര​ണ സ​ന്ദേ​ശം ചാ​റ്റി​ൽ തെ​ളി​യും). ഇ​തു​വ​രെ ഫോ​ട്ടോ​ക​ൾ, വീ​ഡി​യോ​ക​ൾ, വോ​യി​സ് നോ​ട്ടു​ക​ൾ എ​ന്നി​വ​യ്ക്ക് മാ​ത്ര​മു​ണ്ടാ​യി​രു​ന്ന 'വ്യൂ-​വ​ൺ​സ്' സൗ​ക​ര്യം ഇ​നി ടെ​ക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​കും. ഇ​ത്ത​ര​ത്തി​ൽ അ​യ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ഫോ​ർ​വേ​ഡ് ചെ​യ്യാ​നോ, കോ​പ്പി ചെ​യ്യാ​നോ, സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ക്കാ​നോ സാ​ധി​ക്കി​ല്ല. ചാ​റ്റ് സ്ക്രീ​നി​ൽ നി​ന്ന് മാ​റി ഒ​രു പ്ര​ത്യേ​ക വി​ൻ​ഡോ​യി​ലാ​യി​രി​ക്കും ഈ ​സ​ന്ദേ​ശം തു​റ​ന്നു​വ​രി​ക. ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഫോ​ൺ ബീ​റ്റാ ടെ​സ്റ്റ​ർ​മാ​ർ​ക്ക് ഈ ​ഫീ​ച്ച​ർ ല​ഭി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. 'ഡി​സ​പ്പി​യ​റിം​ഗ് മെ​സ്സേ​ജു​ക​ളി​ൽ'​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണി​ത്. നി​ശ്ചി​ത സ​മ​യം ക​ഴി​യു​മ്പോ​ൾ വാ​യി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും ഡി​സ​പ്പി​യ​റിം​ഗ് മെ​സ്സേ​ജു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​കു​മ്പോ​ൾ, വ്യൂ-​വ​ൺ​സ് സ​ന്ദേ​ശ​ങ്ങ​ൾ സ്വീ​ക​ർ​ത്താ​വ് ഒ​രി​ക്ക​ൽ തു​റ​ന്നു വാ​യി​ച്ചാ​ലു​ട​ൻ അ​പ്ര​ത്യ​ക്ഷ​മാ​കും. വ്യൂ-​വ​ൺ​സ് ടെ​ക്സ്റ്റ് അ​യ​ക്കു​ന്ന വി​ധം: 1. സ​ന്ദേ​ശം അ​യ​ക്കേ​ണ്ട ചാ​റ്റ് തു​റ​ക്കു​ക.2. മെ​സ്സേ​ജ് ടൈ​പ്പ് ചെ​യ്ത ശേ​ഷം സെ​ൻ​ഡ് ബ​ട്ട​ണി​ൽ അ​മ​ർ​ത്തി​പ്പി​ടി​ക്കു​ക.3. തു​ട​ർ​ന്ന് ല​ഭി​ക്കു​ന്ന "View once" എ​ന്ന ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത് സ​ന്ദേ​ശം അ​യ​ക്കു​ക. ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി കൈ​മാ​റാ​ൻ ഈ ​ഫീ​ച്ച​ർ ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. നി​ല​വി​ൽ ബീ​റ്റാ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​യി ഘ​ട്ടം​ഘ​ട്ട​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ര​ണ്ട് ഫീ​ച്ച​റു​ക​ളും വ​രും ആ​ഴ്ച​ക​ളി​ൽ എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
November 25, 2026

Tech

ഫേസ്ബുക്കിൽ ഇനി നിങ്ങൾ ആഗ്രഹിക്കുന്നത് മാത്രം കാണാം; അൽഗോരിതം നിയന്ത്രിക്കാൻ പുത്തൻ എഐ ഫീച്ചറുമായി മെറ്റ
ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്ക് തു​റ​ക്കു​മ്പോ​ഴെ​ല്ലാം ഒ​രേ​ത​രം വീ​ഡി​യോ​ക​ളും പോ​സ്റ്റു​ക​ളും ക​ണ്ട് മ​ടു​ത്തോ? എ​ങ്കി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ്വ​ന്തം ഫീ​ഡ് പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് മെ​റ്റ. 'യു​വ​ർ അ​ൽ​ഗോ​രി​തം' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​എ​ഐ അ​ധി​ഷ്ഠി​ത ഫീ​ച്ച​റി​ലൂ​ടെ, ഫേ​സ്ബു​ക്കി​ൽ എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ണ​ണ​മെ​ന്നും എ​ന്തൊ​ക്കെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നേ​രി​ട്ട് പ്ലാ​റ്റ്‌​ഫോ​മി​നോ​ട് പ​റ​യാ​ൻ സാ​ധി​ക്കും. താ​ല്പ​ര്യ​മി​ല്ലാ​ത്ത വീ​ഡി​യോ​ക​ൾ വെ​റു​തെ സ്ക്രോ​ൾ ചെ​യ്ത് വി​ടു​ന്ന​തി​ന് പ​ക​രം, ഇ​നി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ താ​ല്പ​ര്യ​ങ്ങ​ൾ നേ​രി​ട്ട് കൂ​ട്ടി​ച്ചേ​ർ​ക്കാ​നും ഒ​ഴി​വാ​ക്കാ​നും ക​ഴി​യും. ഫേ​സ്ബു​ക്ക് ഫീ​ഡി​ലും റീ​ൽ​സി​ലും ഈ ​പു​തി​യ മാ​റ്റം ല​ഭ്യ​മാ​കും. സ്വ​ന്തം വാ​ക്കു​ക​ളി​ൽ ത​ന്നെ താ​ത്പ​ര്യ​ങ്ങ​ൾ ടൈ​പ്പ് ചെ​യ്ത് ന​ൽ​കു​ന്ന​തി​ലൂ​ടെ ഫീ​ഡി​ലെ ഉ​ള്ള​ട​ക്കം എ​ങ്ങ​നെ മാ​റ്റി​യെ​ടു​ക്കാ​മെ​ന്ന് ന​വം​ബ​ർ 10ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച എ​ൻ​ജി​നീ​യ​റി​ങ് ബ്ലോ​ഗ് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മെ​റ്റ വി​ശ​ദീ​ക​രി​ച്ച​ത്. പു​തി​യ 'യു​വ​ർ അ​ൽ​ഗോ​രി​തം' പേ​ജി​ൽ പ്ര​ധാ​ന​മാ​യും ര​ണ്ട് ലി​സ്റ്റു​ക​ളാ​ണ് ഉ​ണ്ടാ​വു​ക — ' ഇ​ന്‍റ​റ​സ്‌​റ്റ​ഡ് ഇ​ൻ, 'നോ​ട്ട് ഇ​ന്‍റ​റ​സ്‌‌​റ്റ​ഡ് ഇ​ൻ ഉ​പ​യോ​ക്താ​വി​ന്‍റെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫേ​സ്ബു​ക്ക് മ​ന​സി​ലാ​ക്കി​യ ഇ​ഷ്ട​ങ്ങ​ളാ​ണ് ആ​ദ്യ ലി​സ്റ്റി​ൽ ഉ​ണ്ടാ​വു​ക. കാ​ണാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളാ​ണ് ര​ണ്ടാ​മ​ത്തെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഈ ​ലി​സ്റ്റു​ക​ളി​ൽ മാ​റ്റം വ​രു​ത്താം. യാ​ത്രാ വീ​ഡി​യോ​ക​ളോ, ടെ​ക്നോ​ള​ജി വാ​ർ​ത്ത​ക​ളോ, പാ​ച​ക വീ​ഡി​യോ​ക​ളോ കൂ​ടു​ത​ൽ കാ​ണ​ണ​മെ​ങ്കി​ൽ സ്വ​ന്തം വാ​ക്കു​ക​ളി​ൽ അ​ത് വി​വ​രി​ച്ച് ലി​സ്റ്റി​ലേ​ക്ക് ചേ​ർ​ക്കാം. അ​തു​പോ​ലെ, മ​ടു​ത്ത വി​ഷ​യ​ങ്ങ​ൾ 'നോ​ട്ട് ഇ​ൻ‌​റ്റ​റ​സ്‌​റ്റ​ഡ് ഇ​ൻ' ലി​സ്റ്റി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്യാം. ഉ​പ​യോ​ക്താ​ക്ക​ൾ അ​ടു​ത്തി​ടെ ക​ണ്ട കാ​ര്യ​ങ്ങ​ളു​ടെ ചു​രു​ക്ക​വി​വ​ര​ണം ന​ൽ​കു​ന്ന 'ലേ​റ്റ്‌​ലി സ​മ്മ​റി'​എ​ന്ന ഭാ​ഗ​വും ഇ​തി​ന്‍റെ മു​ക​ളി​ലാ​യി ഉ​ണ്ടാ​കും. ഫീ​ഡി​നും റീ​ൽ​സി​നും വെ​വ്വേ​റെ സെ​റ്റിം​ഗ്‌​സു​ക​ൾ മാ​റ്റേ​ണ്ട​തി​ല്ല എ​ന്ന​തും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. യാ​ത്ര, ഭ​ക്ഷ​ണം, സ്പോ​ർ​ട്സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​പ്പു​റം, ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ സ്വ​ഭാ​വ​വും നി​ല​വാ​ര​വും നി​യ​ന്ത്രി​ക്കാ​നും ഈ ​ഫീ​ച്ച​ർ സ​ഹാ​യി​ക്കും. ഉ​ദാ​ഹ​ര​ണ​ത്തി​ന്, എ​ഐ നി​ർ​മി​ത പോ​സ്റ്റു​ക​ളോ അ​ശ്ലീ​ല ചു​വ​യു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ളോ കു​റ​യ്ക്കാ​ൻ ഫേ​സ്ബു​ക്കി​നോ​ട് ആ​വ​ശ്യ​പ്പെ​ടാം. കൂ​ടാ​തെ, ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക ക്രി​യേ​റ്റ​റു​ടെ പോ​സ്റ്റു​ക​ൾ കാ​ണാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ അ​തും വ്യ​ക്ത​മാ​ക്കാ​വു​ന്ന​താ​ണ്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​ഴ​യ ലൈ​ക്കു​ക​ളെ​യും വ്യൂ​സി​നെ​യും മാ​ത്രം ആ​ശ്ര​യി​ക്കാ​തെ, അ​വ​രു​ടെ ഇ​പ്പോ​ഴ​ത്തെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് ഫീ​ഡ് മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ് മെ​റ്റ​യു​ടെ ല​ക്ഷ്യം. ഒ​രു പു​തി​യ വി​ഷ​യം തെ​ര​ഞ്ഞെ​ടു​ത്താ​ൽ ഉ​ട​ൻ ത​ന്നെ ഫീ​ഡ് മു​ഴു​വ​ൻ ആ ​വി​ഷ​യ​ത്തി​ലു​ള്ള പോ​സ്റ്റു​ക​ൾ കൊ​ണ്ട് നി​റ​യു​ന്ന രീ​തി​യി​ല​ല്ല ഇ​തി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന. പ​ക​രം, മ​റ്റ് വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം പു​തി​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്കും അ​ർ​ഹ​മാ​യ പ്രാ​ധാ​ന്യം ന​ൽ​കും. മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ൽ സാ​ധാ​ര​ണ അ​പ്‌​ഡേ​റ്റ് സൈ​ക്കി​ളി​നാ​യി കാ​ത്തു​നി​ൽ​ക്കാ​തെ ത​ന്നെ വേ​ഗ​ത്തി​ൽ ഫീ​ഡി​ൽ മാ​റ്റ​ങ്ങ​ൾ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും മെ​റ്റ വ്യ​ക്ത​മാ​ക്കു​ന്നു.  
November 25, 2026
Corehub Up