Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - റിസെർച്ച് ഡെസ്ക്

റിസെർച്ച് ഡെസ്ക്

1 ARTICLE

Written Articles

International

ആ 'പല്ല്' ആരുടേതാണ്? മറ്റൊരു 'മനുഷ്യർ' ജീവിച്ചിരുന്നോ?
ലക്ഷക്കണക്കിനു വർഷം മുമ്പുള്ള ഒരു 'പല്ല്' ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്! മ​നു​ഷ്യന്‍റെ പൂ​ർവി​ക​രാ​യ ഹോ​മോ ഇ​റ​ക്ട​സിന്‍റെ ഫോസിൽ അവശിഷ്ടങ്ങൾക്കൊപ്പമാണ് 'പല്ല്' കണ്ടെത്തിയത്. ആദ്യം ഹോമോ ഇറക്ടസിന്‍റെ ശേഷിപ്പുകളായിരിക്കുമെന്നു വിശ്വസിച്ച ശാസ്ത്രജ്ഞർ വിശദമായ പരിശോധനയിൽ പൂർണമായും ഞെട്ടി! അതിന്‍റെ രഹസ്യങ്ങൾ ചുരുളഴിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു ഗവേഷകർ. ശാ​സ്ത്രലോകം വിശ്വസിച്ചിരുന്നതിനേക്കാൾ ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷം വ​ർ​ഷം കൂ​ടി ഹോമോ ഇറക്ടസ് ഭൂ​മി​യി​ൽ അധിവസിച്ചിരുന്നുവെന്നാണു പു​തി​യ പ​ഠ​നം. ചൈ​ന, ഫ്രാ​ൻ​സ്, ഓ​സ്‌​ട്രേ​ലി​യ, ഡെ​ൻ​മാ​ർ​ക്ക്, ജ​പ്പാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ന്താ​രാഷ്‌ട്ര ഗ​വേ​ഷ​കസം​ഘം ന​ട​ത്തി​യ പഠനങ്ങളിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ടു രണ്ടു പഠനങ്ങളാണു നടത്തിയത്. ഏ​ക​ദേ​ശം നാ​ലു ല​ക്ഷം വ​ർ​ഷം മുമ്പ്, ഏ​ഷ്യ​ൻ ഭൂ​ഖ​ണ്ഡ​ത്തി​ൽനിന്ന് ഹോ​മോ ഇ​റ​ക്ട​സ് അപ്രത്യക്ഷമായി എന്നാണു വിശ്വസിച്ചിരുന്നത്. എന്നാൽ, അതിനേക്കാൾ കൂടുതൽ സംവത്സരങ്ങൾ അവർ ഭൂമുഖത്തു നിലനിന്നിരുന്നു. അതിനുള്ള തെളിവുകളാണു ലഭിച്ചത്. ഇ​രു​പ​തു ല​ക്ഷം വ​ർ​ഷം മുമ്പാ​ണ് ഹോ​മോ ഇ​റ​ക്ട​സ് ഉ​ട​ലെ​ടു​ത്ത​തെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ആ​ഫ്രി​ക്ക​യി​ൽനി​ന്ന് ഏ​ഷ്യ​യി​ലേ​ക്കും യൂ​റോ​പ്പി​ലേ​ക്കും ആ​ദ്യ​മാ​യി സ​ഞ്ച​രി​ച്ച വി​ഭാ​ഗ​വുമാണെന്നാണു വിശ്വസിക്കപ്പെടുന്നത്. നി​യാ​ണ്ട​ർ​ത്താ​ൽ, ഡെ​നി​സോ​വ​ൻ, ആ​ധു​നി​ക മ​നു​ഷ്യ​രാ​യ ഹോ​മോ സാ​പ്പി​യ​ൻ​സ് എ​ന്നി​വ​യെ​ല്ലാം പ​രി​ണ​മി​ച്ചു​ണ്ടാ​യ​ത് ഹോ​മോ ഇ​റ​ക്ട​സി​ൽ നി​ന്നാ​ണ്.
November 24, 2026
Corehub Up