Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - നാഷണൽ ഡെസ്ക്

നാഷണൽ ഡെസ്ക്

3 ARTICLES

Written Articles

National

മ​ത​പ​രി​വ​ർ​ത്ത​ന ആ​രോ​പ​ണം വ്യാജം: പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തി ബം​ഗാ​ളി​ലെ സ്കൂ​ളു​ക​ൾ
കോ​ൽ​ക്ക​ത്ത: സം​സ്ഥാ​ന​ത്തെ ക്രി​സ്ത്യ​ൻ മി​ഷ​ന​റി സ്കൂ​ളു​ക​ളി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ കാ​മ്പ​യി​നു​മാ​യി 'വെ​സ്റ്റ് ബം​ഗാ​ൾ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക്രി​സ്ത്യ​ൻ സ്കൂ​ൾ​സ്'. ഗ്ലോ​ബ​ൽ അ​ലു​മ്‌​നി ടെ​സ്റ്റി​മ​ണി കാ​മ്പ​യി​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​സം​രം​ഭ​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളോ​ട് ത​ങ്ങ​ളു​ടെ സ്കൂ​ൾകാ​ല​ഘ​ട്ട​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ സം​ഘ​ട​ന ആ​ഹ്വാ​നം ചെ​യ്തു. പ​ഠ​ന​കാ​ല​ത്തു മ​തം മാ​റാ​ൻ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​മ്മ​ർ​ദ​മോ പ്രേ​ര​ണ​യോ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മി​ഷ​ന​റി വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ ഉ​ട​ലെ​ടു​ത്ത വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​നീ​ക്കം. ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും സ​മു​ദാ​യ​ത്തി​നു ദോ​ഷ​ക​ര​വു​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ക്രൈ​സ്ത​വ​സം​ഘ​ട​ന​ക​ൾ ഇ​വ ശ​ക്ത​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞു. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​ക​ര​മാ​ണെ​ന്നും ഇ​തി​നു​പി​ന്നി​ലെ തെ​ളി​വു​ക​ൾ എ​ന്താ​ണെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും "ബം​ഗീ​യ ക്രി​സ്ത്യ പ​രി​സേ​ബ' സ്ഥാ​പ​ക​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഹെ​റോ​ദ് മ​ല്ലി​ക് പ​റ​ഞ്ഞു. തെ​റ്റാ​യ വി​വ​ര​ങ്ങ​ളു​ടെ​യോ ക്രി​സ്ത്യ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ​യോ അ​ടി​സ്ഥാ​ന​ത്തി​ലാ​കാം ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ ക്ഷ​ണി​ച്ച് സം​ഘ​ട​ന ഏ​ക​ദേ​ശം 800ഓ​ളം മി​ഷ​ന​റി സ്കൂ​ളു​ക​ൾ അം​ഗ​ങ്ങ​ളാ​യു​ള്ള വെ​സ്റ്റ് ബം​ഗാ​ൾ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക്രി​സ്ത്യ​ൻ സ്കൂ​ൾ​സ്, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ക്ഷ്യ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ ഈ ​സ്ഥാ​പ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് വ്യ​ക്ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. മി​ഷ​ന​റി സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ച് പൊ​തു​രം​ഗ​ത്ത് ഉ​ന്ന​തപ​ദ​വി​ക​ളി​ൽ എ​ത്തി​യ​വ​രു​ൾ​പ്പ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ സ​മീ​പി​ക്കാ​നാ​ണു സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം. പ​ല ബി​ജെ​പി നേ​താ​ക്ക​ളും ക്രി​സ്ത്യ​ൻ മി​ഷ​ന​റി സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണു പ​ഠി​ച്ച​തെ​ന്നും അ​വ​ർ​ക്കും ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​മെ​ന്നും മ​ല്ലി​ക് ചൂ​ണ്ടി​ക്കാ​ട്ടി. സ​ർ​ക്കാ​രി​നെ​യോ ഏ​തെ​ങ്കി​ലും രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​യെ​യോ ല​ക്ഷ്യം വ​ച്ച​ല്ല, മ​റി​ച്ച് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നാ​ണ് ഈ ​കാ​മ്പ​യി​നെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. ജ​ന​സം​ഖ്യാ ക​ണ​ക്കു​ക​ൾ നി​ര​ത്തി മ​റു​പ​ടി വ്യാ​പ​ക​മാ​യ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​വെ​ന്ന വാ​ദ​ങ്ങ​ളെ ജ​ന​സം​ഖ്യാ​ക​ണ​ക്കു​ക​ൾ നി​ര​ത്തി​യാ​ണ് ക്രൈ​സ്ത​വ പ്ര​തി​നി​ധി​ക​ൾ ചോ​ദ്യം ചെ​യ്ത​ത്. 2011ലെ ​സെ​ൻ​സ​സ് പ്ര​കാ​രം പ​ശ്ചി​മ​ബം​ഗാ​ളി​ലെ ജ​ന​സം​ഖ്യ​യു​ടെ ഏ​ക​ദേ​ശം 0.7 ശ​ത​മാ​നം മാ​ത്ര​മാ​ണു ക്രൈ​സ്ത​വ​ർ. പ​തി​റ്റാ​ണ്ടു​ക​ളാ​യി മി​ഷ​ന​റി സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ന്നി​രു​ന്നെ​ങ്കി​ൽ ക്രൈ​സ്ത​വ ജ​ന​സം​ഖ്യ ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് മ​ല്ലി​ക് വാ​ദി​ച്ചു. മ​ത​പ​രി​വ​ർ​ത്ത​ന​ത്തേ​ക്കാ​ൾ ഉ​പ​രി​യാ​യി വി​ദ്യാ​ഭ്യാ​സ​വും സാ​മൂ​ഹി​ക സേ​വ​ന​വും ന​ൽ​കു​ന്ന​തി​നാ​ണ് ക്രി​സ്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ എ​പ്പോ​ഴും മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം പ​ള്ളി​ക​ളി​ലും വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന മ​ത​പ​രി​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​ക്കും ഗ​വ​ർ​ണ​ർ​ക്കും നി​വേ​ദ​നം ന​ൽ​കാ​നും അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ ​നി​വേ​ദ​നം രാ​ഷ്‌​ട്ര​പ​തി​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും കൈ​മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടും. നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു തെ​ളി​വ് ല​ഭി​ച്ചാ​ൽ ഉ​ചി​ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ല്ലി​ക് പ​റ​ഞ്ഞു. എ​ന്നാ​ൽ, മ​തം പ്ര​ച​രി​പ്പി​ക്കാ​നും ആ​ച​രി​ക്കാ​നു​മു​ള്ള ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​ത്തെ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു​ള്ള തെ​ളി​വാ​യി വ്യാ​ഖ്യാ​നി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. പ​ള്ളി​ക​ൾ​ക്കു​നേ​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ശ്ചി​മ​ബം​ഗാ​ളി​ൽ പ​ള്ളി​ക​ൾ​ക്കും സ്വ​കാ​ര്യ പ്രാ​ർ​ഥ​നാ​കൂ​ട്ടാ​യ്മ​ക​ൾ​ക്കും നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ക്രൈ​സ്ത​വ സ​മൂ​ഹം ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ പ​ള്ളി​ക​ൾ​ക്കും വീ​ടു​ക​ളി​ൽ ന​ട​ക്കു​ന്ന പ്രാ​ർ​ഥ​നാ യോ​ഗ​ങ്ങ​ൾ​ക്കും നേ​രേ 50ഓ​ളം ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മ​ല്ലി​ക് അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​തി​ൽ 16 കേ​സു​ക​ളി​ൽ മാ​ത്ര​മാ​ണു പൊ​ലി​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന ആ​രോ​പ​ണ​ങ്ങ​ൾ ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തി​നും മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ വി​ദ്വേ​ഷം വ​ള​ർ​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും വ​രാ​നി​രി​ക്കു​ന്ന ക്രി​സ്മ​സ് സീ​സ​ണി​ൽ കൂ​ടു​ത​ൽ അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും സ​മു​ദാ​യം ആ​ശ​ങ്ക​പ്പെ​ടു​ന്നു. മി​ഷ​ന​റി സ്കൂ​ളു​ക​ളി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​രു​മെ​ന്നു​മു​ള്ള ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​മീ​ക് ഭ​ട്ടാ​ചാ​ര്യ​യു​ടെ പ്ര​സ്താ​വ​ന​യോ​ടെ​യാ​ണു വി​വാ​ദം രൂ​ക്ഷ​മാ​യ​ത്.
November 24, 2026

National

ഒ​ഡീ​ഷ​യി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പ​ള്ളി പൊ​ളി​ച്ചു​നീ​ക്കി അ​ധി​കൃ​ത​ർ
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ കോ​രാ​പു​ട്ട് ജി​ല്ല​യി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നിര​യാ​യ പള്ളി തൊ​ട്ട​ടു​ത്ത ദി​വ​സം അ​ധി​കൃ​ത​ർ ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി. കോ​ട്‌​പാ​ഡ് ബ്ലോ​ക്കി​ലെ പ​ത്ര​ഗു​ഡ ഗ്രാ​മ​ത്തി​ലു​ള്ള പെ​ന്ത​ക്കോ​സ്ത് ബേ​ർ​ഷെ​ബ പള്ളിയാണു കഴിഞ്ഞ ഞായറാഴ്ച ​പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പൊലി​സ് ഉ​റ​പ്പു​ന​ൽ​കി​യി​രി​ക്കെ​യാ​ണു ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ധി​കൃ​ത​രെ​ത്തി പ​ള്ളി പൂ​ർ​ണമാ​യും ത​ക​ർ​ത്ത​ത്. അ​നു​മ​തി​യി​ല്ലാ​തെ സ​ർ​ക്കാ​ർ ഭൂ​മി​യി​ലാ​ണു പ​ള്ളി നി​ർ​മി​ച്ച​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ദം. എ​ന്നാ​ൽ, താൻ നൽകിയ ഭൂ​മി​യി​ലാ​ണു പ​ള്ളി സ്ഥി​തിചെ​യ്യു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ ദു​ർ​ജ​ൻ ഹ​രി​ജ​ൻ വ്യ​ക്ത​മാ​ക്കി. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾത്ത​ന്നെ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ​ക​ൾ പൊലിസി​നു കൈ​മാ​റി​യി​രു​ന്ന​താ​യും അദ്ദേഹവും ക്രൈസ്തവനേതാക്കളും പറഞ്ഞു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പത്തോടെ ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​ൻ സ​ന്നാ​ഹ​ങ്ങ​ളു​മാ​യും പൊലി​സ് സം​ര​ക്ഷ​ണ​യിലുമെത്തി പ​ള്ളി പൊ​ളി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ൾ തങ്ങ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​പ്പോ​യെന്ന് ദു​ർ​ജ​ൻ ഹ​രി​ജ​ൻ ചൂണ്ടിക്കാട്ടി. അ​ഞ്ചു വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച പ​ള്ളി​യി​ൽ ഗ്രാ​മ​ത്തി​ലെ ഏതാനും ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളും സ​മീ​പഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​രും ഞാ​യ​റാ​ഴ്ച​ക​ളി​ൽ പ്രാ​ർ​ഥ​ന​യ്ക്കാ​യി ഒ​ത്തു​കൂ​ടാ​റു​ണ്ടാ​യി​രു​ന്നു. 900ത്തോ​ളം ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​ർ താ​മ​സി​ക്കു​ന്ന ഗ്രാ​മ​മാ​ണി​ത്. ശനിയാഴ്ച പി​ക്കാക്​സു​ക​ളും ചു​റ്റി​ക​ക​ളു​മാ​യി എ​ത്തി​യ ആ​ൾ​ക്കൂ​ട്ടം പ​ള്ളി​യി​ലെ കു​രി​ശും ചു​വ​രിന്‍റെ ഒ​രു ഭാ​ഗ​വും ത​ക​ർ​ത്തി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​ഫ്ഐആ​റി​ൽ പേ​രു​ള്ള ഏ​ഴു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​മെ​ന്ന് പൊലി​സ് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​താ​യും ഹ​രി​ജ​ൻ പ​റ​ഞ്ഞു. സം​ഭ​വ​ദി​വ​സം പ്ര​ദേ​ശ​ത്തെ 40ഓ​ളം പാ​സ്റ്റ​ർ​മാ​ർ​ക്കൊ​പ്പം പൊലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി പാ​സ്റ്റ​ർ ഫ്രാങ്ക്ലി​ൻ ജോ​സോ​ബോ​ണ്ടോ പ​റ​ഞ്ഞു. എ​ന്നാ​ൽ ത​ങ്ങ​ൾ മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ ഒരു വിഭാഗം സ്റ്റേ​ഷ​നി​ലെ​ത്തി പ്ര​തി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, പ​ള്ളി​ക്കു തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ദു​ർ​ജ​ൻ ഹ​രി​ജ​ൻ അ​നു​മ​തി​യി​ല്ലാ​തെ സ​ർ​ക്കാ​ർ ഭൂ​മി​യി​ലാ​ണു പ​ള്ളി പ​ണി​ത​തെ​ന്ന് കോ​ട്‌​പാ​ഡ് പൊലി​സ് ഇ​ൻ​സ്പെ​ക്‌ട​ർ റു​ണു കു​മാ​രി മാ​ജി ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധ​വു​മാ​യി ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ൾ കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു പ​ക​രം ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ന്ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​വും ഞെ​ട്ടി​ക്കു​ന്ന​തു​മാ​ണെ​ന്ന് യു​ണൈ​റ്റ​ഡ് ബി​ലീ​വേ​ഴ്സ് കൗ​ൺ​സി​ൽ നെ​റ്റ്‌​വ​ർ​ക്ക് ഓ​ഫ് ഇ​ന്ത്യ അധ്യക്ഷൻകൂടിയായ സിഎൻഐ ബിഷപ് പ​ല്ല​ബ് ലി​മ പ്ര​തി​ക​രി​ച്ചു. ഗ്രാ​മ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളി​ൽ മൂ​ന്നു കു​ടും​ബ​ങ്ങ​ൾ ഭീ​ഷ​ണി​യും പീ​ഡ​ന​വും ഭ​യ​ന്നു നേ​ര​ത്തേത​ന്നെ താ​മ​സം മാ​റി​യ​താ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച നാ​ഷ​ണ​ൽ ക്രി​സ്ത്യ​ൻ ഫ്ര​ണ്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ പ​ത്രോ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം സ​ഹ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി പ​ള്ളി പൊ​ളി​ച്ച​തി​നെ​തി​രേ ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും പ​ള്ളി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും കോ​രാ​പു​ട്ട് ജി​ല്ലാ ക​ള​ക്‌ട​റെ കാ​ണാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 2024ൽ ​ഒ​ഡീ​ഷ​യി​ൽ ബിജെപി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നുശേ​ഷം ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 4.2 കോ​ടി ജ​ന​സം​ഖ്യ​യു​ള്ള ഒ​ഡീ​ഷ​യി​ൽ 2.77 ശ​ത​മാ​നം മാ​ത്ര​മാ​ണു ക്രൈ​സ്ത​വ​ർ. 2008ലെ ​കാണ്ഡ​മാ​ൽ ക​ലാ​പ​വും 1999ൽ ​ഓ​സ്‌​ട്രേ​ലി​യ​ൻ മി​ഷ​ന​റി ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​നെ​യും ര​ണ്ടു ​മ​ക്ക​ളെ​യും ചു​ട്ടു​കൊ​ന്ന സം​ഭ​വ​വു​മ​ട​ക്കം ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ ക​ടു​ത്ത അ​തി​ക്ര​മ​ങ്ങ​ൾ​ക്കു മുമ്പും ഒ​ഡീ​ഷ സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്.
November 24, 2026

National

  'അ​ധി​കാ​ര​ത്തി​ലി​രു​ന്ന് ലോ​കം ചു​റ്റു​ന്ന ചി​ല വി​വ​ര​ദോ​ഷി​ക​ൾ​ക്ക് സൗ​ര​വി​നോട് അ​സൂ​യ': അ​ഭി​ജി​ത് ദീ​പ്കെ
 ന്യൂ​ഡ​ൽ​ഹി: ഓ​ക്‌​സ്‌​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ല​ണ്ട​നി​ലേ​ക്ക് യാ​ത്ര തി​രി​ക്കാ​നൊ​രു​ങ്ങി​യ 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' (സി​ജെ​പി) സ​ഹ ക​ൺ​വീ​ന​ർ സൗ​ര​വ് ദാ​സി​നെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ രം​ഗ​ത്തെ​ത്തി. ലോ​കം ചു​റ്റാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന ചി​ല വി​വ​ര​ദോ​ഷി​ക​ൾ​ക്ക് (അ​ൻ​പ​ഡ് ഗ​വാ​ർ), സൗ​ര​വി​ന് ഓ​ക്സ്ഫോ​ർ​ഡി​ൽ നി​ന്ന് ക്ഷ​ണം ല​ഭി​ച്ച​തി​ലു​ള്ള അ​സൂ​യ കാ​ര​ണ​മാ​ണ് യാ​ത്ര ത​ട​ഞ്ഞ​തെ​ന്ന് ദീ​പ്കെ പ​രി​ഹ​സി​ച്ചു. ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കാ​നാ​ണ് സൗ​ര​വി​നെ ക്ഷ​ണി​ച്ചി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ അ​സൂ​യ​യാ​ണ് യാ​ത്ര ത​ട​സ്സ​പ്പെ​ടു​ത്തി​യ​തെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​ൽ വെ​ച്ചാ​ണ് ത​ന്‍റെ പാ​സ്‌​പോ​ർ​ട്ട് ത​ട​ഞ്ഞു​വെ​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തെ​ന്ന് സൗ​ര​വ് ദാ​സ് നേ​ര​ത്തെ വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഓ​ക്സ്ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ൻസ് യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച പാ​ന​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു യാ​ത്ര. ഓ​ക്സ്ഫോ​ർ​ഡ്, കേം​ബ്രി​ഡ്ജ്, എ​ൽ​എ​സ്ഇ, എ​ഡി​ൻ​ബ​ർ​ഗ് തു​ട​ങ്ങി​യ ലോ​ക​പ്ര​ശ​സ്ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 'കോ​ക്രോ​ച്ച് മൂ​വ്മെ​ന്‍റിനെ'​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ക്ഷ​ണി​ക്ക​പ്പെ​ട്ട ത​ന്നെ ഭീ​രു​ക്ക​ളാ​യ മോ​ദി സ​ർ​ക്കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്നും വി​ദ്യാ​ഭ്യാ​സ​മു​ള്ള യു​വാ​ക്ക​ൾ ബൗ​ദ്ധി​ക ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നെ സ​ർ​ക്കാ​ർ ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്നും സൗ​ര​വ് ദാ​സ് 'എ​ക്സി'​ൽ കു​റി​ച്ചി​രു​ന്നു. താൻ നീ​ര​വ് മോ​ദി​യോ വി​ജ​യ് മ​ല്യ​യോ ആ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ആ​ഗ്ര​ഹി​ച്ചു​പോ​കു​ന്നു. ബാ​ങ്കു​ക​ളി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി​ക​ൾ കൊ​ള്ള​യ​ടി​ച്ചി​രു​ന്നെ​ങ്കി​ൽ ഈ ​സ​ർ​ക്കാ​ർ എ​ന്നെ പോ​വാ​ൻ അ​നു​വ​ദി​ച്ചേ​നെ" എ​ന്നും സൗ​ര​വ് ദാ​സ് പ്രതികരിച്ചിരുന്നു.  
November 24, 2026
Corehub Up