എ​റ​ണാ​കു​ളം -പാ​റ്റ്ന റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ്
എ​റ​ണാ​കു​ളം -പാ​റ്റ്ന റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ്
Saturday, July 19, 2025 2:12 AM IST
കൊ​​​ല്ലം: യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്ക് പ​​​രി​​​ഗ​​​ണി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം -പാ​​റ്റ്ന റൂ​​​ട്ടി​​​ൽ പ്ര​​​തി​​​വാ​​​ര സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ച്ച് ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ. എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ - പാ​​​റ്റ്ന സ്പെ​​​ഷ​​​ൽ ( 06085) ഈ ​​​മാ​​​സം 25, ഓ​​​ഗ​​​സ്റ്റ് ഒ​​​ന്ന്, എ​​​ട്ട്, 15 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക.

എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്ന് രാ​​​ത്രി 11ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ നാ​​​ലാം ദി​​​വ​​​സം രാ​​​വി​​​ലെ 3.30ന് ​​​പ​​​റ്റ്ന​​​യി​​​ൽ എ​​​ത്തും. തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് (06086) ഈ ​​​മാ​​​സം 28, ഓ​​​ഗ​​​സ്റ്റ് നാ​​​ല്, 11, 18 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് ഓ​​​ടു​​​ക.


പാറ്റ്ന​​​യി​​​ൽനി​​​ന്ന് രാ​​​ത്രി 11.45ന് ​​​യാ​​​ത്രതി​​​രി​​​ക്കു​​​ന്ന ട്രെ​​​യി​​​ൻ നാ​​​ലാം ദി​​​വ​​​സം രാ​​​വി​​​ലെ 10.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ എ​​​ത്തും. മു​​​ൻ​​​കൂ​​​ർ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.