രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ് ; പത്താം പ്രതിക്കും വധശിക്ഷ
രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ് ; പത്താം പ്രതിക്കും വധശിക്ഷ
Saturday, July 26, 2025 3:02 AM IST
മാ​വേ​ലി​ക്ക​ര: 2021 ൽ ​ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന അ​ഡ്വ. ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ൻ കൊ​ല​ക്കേ​സി​ലെ പ​ത്താം പ്ര​തി​ക്കും വ​ധ​ശി​ക്ഷ. കേസിൽ 15 പ്രതികൾക്ക് നേരത്തേ വധശിക്ഷ വിധിച്ചിരുന്നു.

ഒ​ന്നാം ഘ​ട്ടം വി​ചാ​ര​ണ പൂ​ർ​ത്തീ​ക​രി​ച്ച് വി​ധി പ​റ​ഞ്ഞ ഘ​ട്ട​ത്തി​ൽ പ​ത്താം​പ്ര​തി ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ​പാ​ല​സ് വാ​ർ​ഡി​ൽ വ​ട്ട​ക്കാ​ട്ടു​ശേ​രി വീ​ട്ടി​ൽ ന​വാ​സ്( 52 )സു​ഖ​മി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു.


ഇ​ന്ന് വീ​ഡി​യോ കോ​ൾ വ​ഴി ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ വ​ധ​ശി​ക്ഷ​യ്ക്ക്‌ വി​ധി​ക്കുകയായിരുന്നു. മ​ാവേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി -1 ജ​ഡ്ജി വി.​ജി. ശ്രീ​ദേ​വി​യാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.