പ​ശ്ചി​മ ബം​ഗാ​ളി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തിനു കാരണം ഭൂട്ടാൻ; നഷ്‌ടപരിഹാരം വേണം: മമത
പ​ശ്ചി​മ ബം​ഗാ​ളി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തിനു കാരണം ഭൂട്ടാൻ; നഷ്‌ടപരിഹാരം വേണം: മമത
Tuesday, October 14, 2025 3:06 AM IST
‌കോ​​​​​ല്‍​ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ളി​​​​​ല്‍ വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ര്‍​ന്നു​​​​​ണ്ടാ​​​​​യ നാ​​​​​ശ​​​​​ന​​​​​ഷ്ട​​​​​ങ്ങ​​​​​ള്‍​ക്ക് ഭൂ​​​​​ട്ടാ​​​​​ന്‍ ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ല്‍​ക​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മ​​​​​മ​​​​​ത ബാ​​​​​ന​​​​​ര്‍​ജി. ദു​​​​​രി​​​​​താ​​​​​ശ്വാ​​​​​സ, പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍​ക്ക് മേ​​​​​ല്‍​നോ​​​​​ട്ടം വ​​​​​ഹി​​​​​ക്കാ​​​​​ന്‍ എ​​​​​ത്തി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു മ​​​​​മ​​​​​ത.

ഭൂ​​​​​ട്ടാ​​​​​നി​​​​​ല്‍​നി​​​​​ന്നു​​​​​ള്ള വെ​​​​​ള്ള​​​​​മാ​​​​​ണ് വ​​​​​ട​​​​​ക്ക​​​​​ന്‍ ബം​​​​​ഗാ​​​​​ളി​​​​​ല്‍ വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക​​​​​ത്തി​​​​​ന് കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​തെ​​​​​ന്നും മ​​​​​മ​​​​​ത പ​​​​​റ​​​​​ഞ്ഞു.


ദു​​​​​ര​​​​​ന്ത​​​​​ങ്ങ​​​​​ള്‍ കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം കേ​​​​​ന്ദ്രം നി​​​​​ഷേ​​​​​ധി​​​​​ച്ചെ​​​​​ന്നും അ​​​​​വ​​​​​ര്‍ ആ​​​​​രോ​​​​​പി​​​​​ച്ചു. മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ലി​​​​​ലും വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക​​​​​ത്തി​​​​​ലും 32 പേ​​​​​ര്‍ മ​​​​രി​​​​ക്കു​​​​ക​​​​യും ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ആ​​​​​ളു​​​​​ക​​​​​ള്‍ ഭ​​​​​വ​​​​​ന​​​​​ര​​​​​ഹി​​​​​ത​​​​​രാ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.