മോ​സ്കോ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് യു​ക്രെ​യ്ൻ
മോ​സ്കോ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് യു​ക്രെ​യ്ൻ
Sunday, March 24, 2024 2:53 AM IST
കീ​വ്: മോ​സ്കോ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് യു​ക്രെ​യ്ൻ. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഭീ​ക​രാ​ക്ര​മ​ണ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു തൊ​ട്ടു പി​ന്നാ​ലെ യു​ക്രെ​യ്ൻ സ​ർ​ക്കാ​ർ ത​ങ്ങ​ൾ​ക്കു പ​ങ്കി​ല്ലെ​ന്ന് വ്യ​ക്ക​മാ​ക്കു​ക​യാ​യി​രു​ന്നു.

യു​ക്രെ​യ്ന്‍റെ കാ​ര്യ​ത്തി​ൽ എ​ല്ലാം തീ​രു​മാ​നി​ക്ക​പ്പെ​ടു​ന്ന​ത് യു​ദ്ധ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി​യു​ടെ വ​ക്താ​വ് മി‌​ഖെ​യ്‌​ലോ പൊ​ഡോ​ൾ​യാ​ക് ടെ​ല​ഗ്രാ​മി​​ൽ കു​റി​ച്ചു. പു​ടി​ന്‍റെ പ്ര​ത്യേ​ക സേ​ന​ക​ൾ മ​ന​പ്പൂ​ർ​വം പ്ര​കോ​പ​ന​മു​ണ്ടാ​ക്കാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​കാം ഇ​തെ​ന്ന് യു​ക്രെ​യ്ൻ മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ് വ​ക്താ​വ് ആ​ന്ദ്രി​യ് യു​സോ​വും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.