സാ​​ലി കേ​​ര​​ള ക്യാ​​പ്റ്റ​​ന്‍
സാ​​ലി കേ​​ര​​ള ക്യാ​​പ്റ്റ​​ന്‍
Tuesday, September 16, 2025 2:23 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഐ​​സി​​സി റാ​​ങ്കിം​​ഗി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട ഒ​​മാ​​ന്‍ ദേ​​ശീ​​യ ടീ​​മു​​മാ​​യി ട്വ​​ന്‍റി-20 പ​​രി​​ശീ​​ലന മ​​ത്സ​​ര​​ത്തി​​നു​​ള്ള കേ​​ര​​ള ക്രി​​ക്ക​​റ്റ് ടീ​​മി​​നെ സ​​ഞ്ജു സാം​​സ​​ന്‍റെ ചേ​​ട്ട​​ന്‍ സാ​​ലി സാം​​സ​​ണ്‍ ന​​യി​​ക്കും.

കേ​​ര​​ള ക്രി​​ക്ക​​റ്റ് ലീ​​ഗി​​ല്‍ (കെ​​സി​​എ​​ല്‍) 2025 സീ​​സ​​ണ്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ കൊ​​ച്ചി ബ്ലൂ ​​ടൈ​​ഗേ​​ഴ്‌​​സി​​ന്‍റെ നാ​​യ​​ക​​നാ​​ണ് സാ​​ലി വി​​ശ്വ​​നാ​​ഥ്. 22 മു​​ത​​ല്‍ 25 വ​​രെ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ കേ​​ര​​ളം ഒ​​മാ​​നെ​​തി​​രേ ക​​ളി​​ക്കും.

ടീം: ​​സാ​​ലി സാംസൺ (ക്യാപ്റ്റൻ), കൃ​​ഷ്ണ പ്ര​​സാ​​ദ്, വി​​ഷ്ണു വി​​നോ​​ദ്, എം. ​​അ​​ജ്‌​​നാ​​സ്, വി​​നൂ​​പ് എ​​സ്. മ​​നോ​​ഹ​​ര​​ന്‍, അ​​ഖി​​ല്‍ സ്‌​​ക​​റി​​യ, പി. ​​സി​​ബി​​ന്‍, ഗി​​രീ​​ഷ്, പി.​​എം. അ​​ന്‍​ഫ​​ല്‍, ആ​​ര്‍.​​ജെ. കൃ​​ഷ്ണ ദേ​​വ​​ന്‍, പി.​​എ​​സ്. ജ​​റി​​ന്‍, രാ​​ഹു​​ല്‍ ച​​ന്ദ്ര​​ന്‍, സി​​ജോ​​മോ​​ന്‍ ജോ​​സ​​ഫ്, മു​​ഹ​​മ്മ​​ദ് ആ​​ഷി​​ക്, കെ.​​എം. ആ​​സി​​ഫ്, പി.​​എ. അ​​ബ്ദു​​ള്‍ ബാ​​സി​​ത്, എ.​​കെ. അ​​ര്‍​ജു​​ന്‍, എ​​ന്‍.​​എ​​സ്. അ​​ജ​​യ​​ഘോ​​ഷ്.
കോ​​ച്ച്: അ​​ഭി​​ഷേ​​ക് മോ​​ഹ​​ന്‍. മാ​​നേ​​ജ​​ര്‍: അ​​ജി​​ത്കു​​മാ​​ര്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.