ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​നി​ൽ: ജൂ​ണി​യ​ർ എ​ക്സി​ക്യു​ട്ടീ​വ്/ അ​സോ​സി​യേ​റ്റ് എ​ക്സി​ക്യു​ട്ടീ​വ്
കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (ബി​പി​സി​എ​ൽ) എ​ൻ​ട്രി ലെ​വ​ൽ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ എ​വി​ടെ​യും നി​യ​മ​നം ല​ഭി​ക്കാം.

ജൂ​ണി​യ​ർ എ​ക്സി​ക്യു​ട്ടീ​വ് (എ​ൻ​ജി​നി​യ​റിം​ഗ്): ശ​മ്പ​ളം: 30,000-1,20,000 രൂ​പ. യോ​ഗ്യ​ത: മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്‌​ട്രി​ക്ക​ൽ/ ഇ​ൻ​സ്ട്രു‌​മെ​ന്‍റേ​ഷ​ൻ/ ഇ​ല​ക്‌​ട്രോ​ണി​ക്സ് /സി​വി​ൽ/​കെ​മി​ക്ക​ൽ വി​ഷ​യ​ങ്ങ​ളി​ലു​ള്ള എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ​യും അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. പ്രാ​യം: 2025 മേ​യ് ഒ​ന്നി​ന് 32 വ​യ​സ് ക​വി​യ​രു​ത്.

അ​സോ​സി​യേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് (എ​ൻ​ജി​നി​യ​റിം​ഗ്): ശ​മ്പ​ളം: 40,000- 1,40,000 രൂ​പ. യോ​ഗ്യ​ത: മെ​ക്കാ​നി​ക്ക​ൽ/ ഇ​ല​ക്‌​ട്രി​ക്ക​ൽ/ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ/ ഇ​ല​ക്‌​ട്രോ​ണി​ക്സ്/​സി​വി​ൽ/ കെ​മി​ക്ക​ൽ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ബി​ടെ​ക്/ ബി​ഇ/ ബി​എ​സ്‌​സി എ​ൻ​ജി​നി​യ​റിം​ഗും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. പ്രാ​യം: 2025 മേ​യ് ഒ​ന്നി​ന് 32 വ​യ​സ് ക​വി​യ​രു​ത്.

ജൂ​ണി​യ​ർ എ​ക്സി​ക്യു​ട്ടീ​വ് (അ​ക്കൗ​ണ്ട്സ്): ശ​മ്പ​ളം: 30,000-1,20,000 രൂ​പ. യോ​ഗ്യ​ത: ബി​രു​ദ​വും ഇ​ന്‍റ​ർ സി​എ/ ഇ​ന്‍റ​ർ സി​എം​എ​യും അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. പ്രാ​യം: 2025 മേ​യ് ഒ​ന്നി​ന് 35 വ​യ​സ് ക​വി​യ​രു​ത്.

അ​സോ​സി​യേ​റ്റ് എ​ക്സി​ക്യു​ട്ടീ​വ് (ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്): ശ​മ്പ​ളം: 40,000-1,40,000 രൂ​പ. യോ​ഗ്യ​ത: എം​എ​സ്‌​സി കെ​മി​സ്ട്രി​യും ഓ​ർ​ഗാ​നി​ക്/ ഫി​സി​ക്ക​ൽ/ ഇ​ൻ​ഓ​ർ​ഗാ​നി​ക്/ അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി​യി​ൽ സ്പെ​ഷ​ലൈ​സേ​ഷ​നും മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. പ്രാ​യം: 2025 മേ​യ് ഒ​ന്നി​ന് 32 വ​യ​സ് ക​വി​യ​രു​ത്.

സെ​ക്ര​ട്ട​റി: ശ​മ്പ​ളം: 40,000-1,40,000 രൂ​പ, യോ​ഗ്യ​ത: പ​ത്താം ക്ലാ​സി​നും പ്ല​സ്‌​ടു​വി​നും ശേ​ഷ​മു​ള്ള ത്രി​വ​ത്സ​ര ബി​രു​ദ​വും അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. പ്രാ​യം: 2025 മേ​യ് ഒ​ന്നി​ന് 32 വ​യ​സ് ക​വി​യ​രു​ത്. പ്രാ​യ​പ​രി​ധി​യി​ൽ (എ​ല്ലാ ത​സ്തി​ക​ക​ൾ​ക്കും) സം​വ​ര​ണ​വി​ഭാ​ഗ​ക്കാ​ർ​ക്ക് നി​യ​മാ​നു​സൃ​ത ഇ​ള​വ് ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ്: എ​ഴു​ത്തു​പ​രീ​ക്ഷ / കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ (സി​ബി​ടി)/ ഗ്രൂ​പ്പ് ഡി​സ്ക‌​ഷ​ൻ/​അ​ഭി​മു​ഖം എ​ന്നി​വ ന​ട​ത്തി​യാ​വും തെ​ര​ഞ്ഞെ​ടു​പ്പ്.

അ​പേ​ക്ഷാ​ഫീ​സ്: 1180 രൂ​പ. എ​സ്‌​സി, എ​സ്‌​ടി വി​ഭാ​ഗ​ക്കാ​ർ ക്കും ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഫീ​സി​ല്ല. ഡെ​ബി​റ്റ്/ ക്രെ​ഡി​റ്റ് കാ​ർ​ഡ്/​യു​പി​ഐ/ നെ​റ്റ് ബാ​ങ്കിം​ഗ് മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​യ്ക്ക​ണം.

അ​പേ​ക്ഷ: ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ (പി​ഡി​എ​ഫ് ഫോ​ർ​മാ​റ്റി​ൽ), 2025 ഏ​പ്രി​ലി​നു​ശേ​ഷം എ​ടു​ത്ത ക​ള​ർ പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ഒ​പ്പി​ന്‍റെ സ്കാ​ൻ ചെ​യ്ത പ​ക​ർ​പ്പ്, അ​വ​സാ​ന മൂ​ന്നു മാ​സ​ത്തെ ശ​മ്പ​ള സ്ലി​പ്പു​ക​ൾ (ഒ​രൊ​റ്റ പി​ഡി​എ​ഫ് ഫ​യ​ലി​ൽ) എ​ന്നി​വ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ്: www.bharatpetroleum.in