SSC CHSL വി​​​ജ്‌​​​ഞാ​​​പ​​​നം 3131 ഒ​​​ഴി​​​വ്
കേ​​ന്ദ്ര സ​​ർ​​വീ​​സി​​ൽ ലോ​​വ​​ർ​​ഡി​​വി​​ഷ​​ൻ ​ക്ലാ​​​ർ​​​ക്ക് ‍/ജൂ​​​ണി​​​യ​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സി​​സ്റ്റ​​ന്‍റ്, ഡേ​​​റ്റ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ, ഡേ​​​റ്റ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ ഗ്രേ​​​ഡ് എ ​​​ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ സ്റ്റാ​​ഫ് ​സെ​​ല​​​ക്ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ (എ​​​സ്എ​​​സ്‌​​​സി) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഗ്രൂ​​​പ്പ് സി ​​​ത​​​സ്‌​​​തി​​​ക​​​യാ​​​ണ്. 3131 ഒ​​​ഴി​​​വാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ മാ​​​റ്റം വ​​​ന്നേ​​​ക്കാം. പ്ല​​​സ് ടു​​​ക്കാ​​​ർ​​​ക്കാ​​ണ് ​അ​​​വ​​​സ​​​രം. ജൂ​​​ലൈ 18ന​​​കം ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

പ്രാ​​​യം: 2026 ജ​​​നു​​​വ​​​രി 1 നു 18-27 (1999 ​​​ജ​​​നു​​​വ​​​രി ര​​​ണ്ടി​​​നു മു​​​ൻ​​​പോ 2008 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു ശേ​​​ഷ​​​മോ ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​രു​​​ത്). പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി​​​ക്കു മൂ​​​ന്നും അം​​​ഗ​​​പ​​​രി​​​മി​​ത​​​ർ​​​ക്കു പ​​​ത്തും വ​​​ർ​​​ഷം ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വു​​​ണ്ട്.

വി​​​മു​​​ക്‌​​​ത​​​ഭ​​​ട​​​ന്മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ മ​​​റ്റു യോ​​ഗ്യ​​​രാ​​​യ​​​വ​​​ർ​​​ക്കു ച​​​ട്ട​​​പ്ര​​​കാ​​​രം ഇ​​​ള​​​വ്. അം​​​ഗ​​​പ​​​രി​​​മി​​​ത​​​രു​​​ടെ സം​​​വ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ജ്‌​​​ഞാ​​​പ​​​നം കാ​​​ണു​​​ക. യോ​​​ഗ്യ​​​ത: 12-ാം ക്ലാ​​​സ് ജ​​​യം/​​​ത​​​ത്തു​​​ല്യം.

2026 ജ​​​നു​​​വ​​​രി 1 അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണു യോ​​​ഗ്യ​​​ത ക​​​ണ​​​ക്കാ​​​ക്കു​​​ക. നി​​​ശ്ചി​​​ത​ തീ​​​യ​​​തി​​​ക്കു മു​​​ൻ​​​പു യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​രാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ർ. ശ​​​മ്പ​​​ളം: ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ലാ​​​ർ​​​ക്ക്/​​​ജൂ​​​ണി​​​യ​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സി​​​സ്റ്റ​​ന്‍റ്: പേ ​​​ലെ​​​വ​​​ൽ 2: 19,900-63,200.

ഡേ​​​റ്റ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ: പേ ​​​ലെ​​​വ​​​ൽ -4: 25,500-81,100, ലെ​​​വ​​​ൽ-5: 29,200-92,300. ഡേ​​​റ്റ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ ഗ്രേ​​​ഡ് എ: ​​​പേ ലെ​​​വ​​​ൽ -4: 25,500-81,100 അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 100 രൂ​​​പ. പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​ക​​​വ​​​ർ​​​ഗം/​​​ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ/​​​വി​​​മു​​​ക്‌​​​ത​​​ഭ​​​ട​​​ന്മാ​​​ർ/​​​വ​​​നി​​​ത​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കു ഫീ​​​സി​​​ല്ല.

ഫീ​​​സ് ഓ​​​ൺ​​​ലൈ​​നി​​​ൽ അ​​​ട​​​യ്ക്ക​​​ണം. ജൂ​​​ലൈ 19 വ​​​രെ അ​​​ട​​​യ്ക്കാം. ഫീ​​​സ് അ​​​ട​​​യ്ക്കും മു​​​ൻ​​​പു വി​​​ജ്‌​​​ഞാ​​​പ​​​ന​​​ത്തി​​​ലെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ വാ​​​യി​​​ച്ചു മ​​​ന​​​സി​​​ലാ​​​ക്കു​​​ക. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ​​​രീ​​​ക്ഷ (ര​​​ണ്ടു ഘ​​​ട്ടം).

സ്‌​​​കി​​​ൽ ടെ​​​സ്റ്റ്/​​​ടൈ​​​പ്പിം​​ഗ് ടെ​​സ്റ്റ് എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്‌​​​ഥാ​​​ന​​​ത്തി​​​ൽ. ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളാ​​​യാ​​​ണ് എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ. കം​​​പ്യൂ​​​ട്ട​​​ർ ബേ​​​സ്‌​​​ഡ് ഒ​​​ബ്ജ​​​ക്ടീ​​​വ് പ​​​രീ​​​ക്ഷ​​​യി​​​ൽ മ​​​ൾ​​​ട്ടി​​​പ്പി​​​ൾ ചോ​​​യ്‌​​​സ് ചോ​​​ദ്യ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും. തെ​​​റ്റാ​​​യ ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ​​​ക്കു നെ​​​ഗ​​​റ്റീ​​​വ് മാ​​​ർ​​​ക്കു​​​ണ്ടാ​​​കും.

മൂ​​​ന്നാം ഘ​​​ട്ട പ​​​രീ​​​ക്ഷ (സ്‌​​​കി​​​ൽ ടെ​​​സ്റ്റ്/​​​ടൈ​​​പ്പിം​​ഗ് ടെ​​​സ്റ്റ്): ഡേ​​​റ്റ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ ത​​​സ്‌​​​തി​​​ക​​​യി​​ലേ​​​ക്കു ന​​​ട​​​ത്തു​​​ന്ന സ്‌​​​കി​​​ൽ ടെ​​സ്റ്റി​​​ൽ കം​​​പ്യൂ​​​ട്ട​​​ർ ഡേ​​​റ്റ എ​​​ൻ​​​ട്രി​​​യി​​​ലു​​​ള്ള വേ​​​ഗം പ​​​രി​​​ശോ​​​ധി​​​ക്കും. കം​​​പ്യൂ​​​ട്ട​​​റി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 8,000 കീ ​​​ഡി​​​പ്ര​​​ഷ​​​ൻ വേ​​​ഗം വേ​​​ണം.

15 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണു സ്‌​​​കി​​​ൽ ടെ​​​സ്റ്റ്. ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ല​​​ർ​​​ക്ക്/​​​ജൂ​​ണി​​​യ​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സി​​​സ്റ്റ​​ന്‍റ് ത​​​സ്തി​​​ക​​​യി​​ലേ​​​ക്കു ന​​​ട​​​ത്തു​​​ന്ന കം​​​പ്യൂ​​​ട്ട​​​ർ ടൈ​​​പ്പിം​​ഗ് ടെ​​​സ്റ്റി​​​ൽ ഹി​​​ന്ദി ടൈ​​​പ്പിം​​ഗി​​ൽ മി​​​നി​​​റ്റി​​​ൽ 30 വാ​​​ക്കും ഇം​​​ഗ്ലി​​​ഷ് ടൈ​​​പ്പിം​​ഗി​​​ൽ മി​​​നി​​​റ്റി​​​ൽ 35 വാ​​​ക്കും വേ​​​ഗം വേ​​​ണം.

10 മി​​​നി​​​റ്റാ​​​ണു ടെ​​സ്റ്റ്. പ​​​രീ​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യ സി​​​ല​​​ബ​​​സും വെ​​​ബ്സൈ​​​റ്റി​​​ലെ വി​​​ജ്‌​​​ഞാ​​​പ​​​ന​​​ത്തി​​​ൽ. കേ​​​ര​​​ള​​​ത്തി​​​ലെ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ: തി​​​രു​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മു​​​ണ്ട്.

ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു കേ​​​ന്ദ്രം തെ​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ കോ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ സൈ​​​റ്റി​​​ൽ. അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: https://ssc.gov in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ര​​​ണ്ടു​​ഘ​​​ട്ട​​​മാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്.

ആ​​​ദ്യ​​​ഘ​​​ട്ടം ഒ​​​റ്റ​​​ത്ത​​​വ​​​ണ ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​ണ്. ഫോ​​​ട്ടോ​​​യും ഒ​​​പ്പും ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ അ‌​​​പ്‌​​ലോ​​​ഡ് ചെ​​​യ്യ​​​ണം. ഒ​​​റ്റ​​​ത്ത​​​വ​​​ണ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​ശേ​​​ഷം യൂ​​​സ​​​ർ ഐ​​​ഡി​​​യും പാ​​​സ്‌​​​വേ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ചു ലോ​​​ഗി​​​ൻ ചെ​​​യ്ത‌് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: https://ssc.gov.in