സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിനു (C-DAC) കീഴിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള സെന്ററുകളിൽ പ്രോജക്ട് സ്റ്റാഫ് ആകാൻ അവസരം. 848 ഒഴിവ്. തിരുവനന്തപുരത്ത് 56 ഒഴിവുണ്ട്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജൂൺ 20 വരെ.
സെന്ററുകളും ഒഴിവും: ബംഗളൂരു-311, നോയിഡ-128, ഹൈദരാബാദ്-93, പൂന-88, ചെന്നൈ-87, തിരുവനന്തപുരം-56, ഡൽഹി-24, നോർത്ത് ഈസ്റ്റ്-19, പട്ന-19, മുംബൈ-12, മൊഹാലി-9, കോൽക്കത്ത -2.
യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക്/പിജി/പിഎച്ച്ഡി, 0-9 വർഷ പരിചയം.
തിരുവനന്തപുരത്തെ അവസരങ്ങൾ: പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എൻജിനിയർ, പ്രോജക്ട് മാനേജർ, സീനിയർ പ്രോജക്ട് എൻജിനിയർ.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മറ്റു വിശദാംശങ്ങൾ : www.cdac.in