നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ഡ്രോ​യ​റി​ൽ ശ്വാ​സം​മു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ അ​റ​സ്റ്റി​ൽ
Friday, June 27, 2025 6:38 AM IST
പി.പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ (ടെ​ക്സ​സ്): യു​എ​സി​ൽ നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ഡ്രോ​യ​റി​ൽ ശ്വാ​സം​മു​ട്ടി മ​രി​ച്ചു സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ അ​റ​സ്റ്റി​ൽ. ഹൂ​സ്റ്റ​ണി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തു​ള്ള ഒ​രു മോ​ട്ട​ൽ മു​റി​യി​ലെ ഡ്രോ​യ​റി​ൽ ശ്വാ​സം​മു​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്റെ മാ​താ​പി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ ഷെ​രീ​ഫ് ഓഫീസ് അ​റ​സ്റ്റ് ചെ​യ്തു.

2024 മെയ് മാ​സ​ത്തി​ലാ​ണ് ബ്രൂ​ക്ലി​ൻ ഫാ​ഞ്ച​ർ എ​ന്ന കു​ഞ്ഞി​നെ പ്ര​തി​ക​ര​ണ​ശേ​ഷി​യി​ല്ലാ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും പി​ന്നീ​ട് മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​ത്. കു​ഞ്ഞ് ശ്വാ​സം​മു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്ന് മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​ർ സ്ഥി​രീ​ക​രി​ച്ചു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ക്കം മു​ത​ൽ സം​ശ​യി​ച്ചി​രു​ന്ന കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ജെ​റ​മി ഫാ​ഞ്ച​ർ, ഡെ​സ്റ്റി​നി കാ​മ്പോ​സ് എ​ന്നി​വ​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. ജെ​റ​മി ഫാ​ഞ്ച​റി​ന്‍റെ ഇ​പ്പോ​ഴ​ത്തെ കാ​മു​കി​യാ​യ മെ​ർ​ലി​ൻ ജെ​ന്നി​ഫ​ർ മോ​ർ​ക്ക് എ​ന്ന യു​വ​തി​യെ​യും അ​ന്വേ​ഷ​ണം ത​ട​സ്‌​സ​പ്പെ​ടു​ത്തി​യ കു​റ്റ​ത്തി​ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.