ഫൊ​ക്കാ​ന ജോ​ർ​ജി​യ റീ​ജി​യ​ൺ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം വ​ർ​ണാ​ഭ​മാ​യി
Friday, June 27, 2025 4:30 PM IST
ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ജോ​ർ​ജി​യ (റീ​ജി​യ​ൺ സെ​വ​ൻ) റീ​ജി​യ​ൺ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം വ​ർ​ണാ​ഭ​മാ​യി. റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പി​ള്ള​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് റീ​ജി​യ​ണി​ന്‍റെ സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ​യു​ടെ വേ​ദി ഒ​രു​ക്കി.

ജോ​ൺ​സ് ക്രീ​ക്കി​ലു​ള്ള സി​ക്സി​ർ​സ് സ്പോ​ർ​ട്സ് ക്ല​ബി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​റ്റ​ലാ​ന്‍റ ക​ലാ​ക്ഷേ​ത്ര ചെ​ണ്ട​മേ​ളം അ​വ​ത​രി​പ്പി​ച്ചു‌. ഗാ​മ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ മ​ല​യാ​ളം അ​ക്കാ​ദ​മി​യു​ടെ കൊ​ച്ചു​കു​ട്ടി​ക​ൾ ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​നം പാ​ടി, റി​ഷി മ​നോ​ജ് യു​എ​സ്എ​യു​ടെ ദേ​ശീ​യ ഗാ​നം പാ​ടി.

റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ ന​ട​രാ​ജ​ൻ ആ​മു​ഖ പ്ര​സം​ഗ​വും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പി​ള്ള സ്വാ​ഗ​ത​വും പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് ഈ ​റീ​ജി​യ​ണി​ൽ ഫൊ​ക്കാ​ന വി​പു​ല​മാ​യ ഒ​രു റീ​ജി​യ​ണ​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​ത്, ഇ​ന്ന് ഫൊ​ക്കാ​ന ഈ ​റീ​ജ​ണി​ലെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്നും റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, ചീ​ഫ് ഗ​സ്റ്റാ​യി പ​ങ്കെ​ടു​ത്ത ജെ​യിം​സ് എ. ​ഡ​ൺ (The Judge for State Court, Forsyth County, GA ), ആ​ൽ​ഫ്ര​ഡ്‌ ജോ​ൺ (Chairman Board of Commisioners Forsyth County, GA), ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ഫൊ​ക്കാ​ന ട്ര​ഷ​ർ ജോ​യി ചാ​ക്ക​പ്പ​ൻ, റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പി​ള്ള, സു​ധി ബാ​ബു, വി​മ​ൻ​സ് ഫോ​റം നാ​ഷ​ണ​ൻ സെ​ക്ര​ട്ട​റി, വി​മ​ൻ​സ് ഫോ​റം റീ​ജി​യ​ണ​ൽ ചെ​യ​ർ രേ​ഖ നെ​ടും​പു​റ​ത്ത് എ​ന്നി​വ​ർ നി​ല​വി​ള​ക്ക് കൊ​ളു​ത്തി പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം നി​വ​ഹി​ച്ചു.



ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി​യ പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, ഐ​ക്യം സ​മൂ​ഹ​ത്തി​ന് മാ​ത്ര​മ​ല്ല ഓ​രോ സം​ഘ​ട​ന​ക്കും ആ​വ​ശ്യ​മാ​ണ് മെ​ഡി​ക്ക​ൽ കാ​ർ​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ്, ഹെ​ൽ​ത്ത് ക്ലി​നി​ക്, ഫൊ​ക്കാ​ന ഭ​വ​നം പ്രോ​ജ​ക്ട് അ​ങ്ങ​നെ 22 ഇ​ന പ​രി​പാ​ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ളു​മാ​യി ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ മു​ന്നോ​ട്ട് പോ​കു​ന്നു.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സം​ഘ​ട​നാ രം​ഗ​ത്ത് സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത ഒ​രു പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​ന്ന് ഫൊ​ക്കാ​ന ന​ട​ത്തു​ന്ന​ത് എ​ന്ന് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചീ​ഫ് ഗ​സ്റ്റാ​യി പ​ങ്കെ​ടു​ത്ത ജ​ഡ്‌​ജ്‌ ജെ​യിം​സ് എ. ​ഡ​ൺ ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ, നേ​ട്ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​യാ​ണ​ത്തി​ന് പ്രാ​ധ​ന്യം ന​ൽ​ക​ണം എ​ന്ന് പ​റ​ഞ്ഞു.

ഗ​സ്റ്റ് ഓ​ഫ് ഓ​ണ​ർ ആ​ൽ​ഫ്ര​ഡ്‌ ജോ​ൺ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ സ​മൂ​ഹ​ത്തി​ൽ ക​ഷ്ട​ത​യും ബു​ദ്ധി​മു​ട്ടും അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ഫൊ​ക്ക​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ പ്ര​ശ​സ​നീ​യ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ ഫൊ​ക്കാ​ന​യു​ടെ കേ​ര​ളാ ക​ൺ​വ​ൻ​ഷ​നെ പ​റ്റി​യും 2026 ന​ട​ക്കു​ന്ന ക​ല​ഹാ​രി ക​ൺ​വ​ൻ​ഷ​നെ കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. ട്ര​ഷ​ർ ജോ​യി ചാ​ക്ക​പ്പ​ൻ ഫൊ​ക്കാ​ന​യു​ടെ ക​ണ​ക്കു​ക​ൾ സു​താ​ര്യ​മാ​യി​രി​ക്കും എ​ന്നും കേ​ര​ള ക​ൺ​വ​ൻ​ഷ​നെ പ​റ്റി​യും അ​തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളും​വി​ശ​ദീ​ക​രി​ച്ചു സം​സാ​രി​ച്ചു.

ഇ​ത്ത​ര​മൊ​രു സം​ഗ​മം ജോ​ർ​ജി​യ​യി​ൽ ആ​ദ്യ​മാ​ണെ​ന്ന് സ​തി നാ​ഗ​രാ​ജ​ൻ (പ്ര​സി​ഡ​ന്‍റ് ഗാ​മ) അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫൊ​ക്കാ​ന​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മേ​യു​ള്ളൂ എ​ന്ന് അ​മ്മ പ്ര​സി​ഡ​ന്‍റ് ജി​ത്തു വി​നോ​യി അ​ഭി​പ്ര​യ​പെ​ട്ടു. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ (ഫൊ​ക്കാ​ന അം​ബാ​സി​ഡ​ർ) അ​യ​ച്ചു ത​ന്ന വി​ഡി​യോ സ​ന്ദേ​ശ​വും ച​ട​ങ്ങി​ൽ കാ​ണി​ച്ചു.



ന​വീ​ൻ നാ​യ​ർ (റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ, ജോ​ർ​ജ് മേ​ലേ​തി​ൽ (ജോ​യി​ന്‍റ് റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ, റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ ന​ട​രാ​ജ​ൻ, റീ​ജി​യ​ണ​ൽ ട്ര​ഷ​ർ ജോ​ർ​ജ് ബി​നോ​യി, റീ​ജി​യ​ണ​ൽ സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നീ​ഷ് ആ​ന്‍റ​ണി, റീ​ജി​യ​ണ​ൽ ചാ​രി​റ്റി ചെ​യ​ർ ജെ​റീ​ഷ് അ​ഗ​സ്റ്റി​ൻ, റീ​ജി​യ​ണ​ൽ ക​ൾ​ച​റ​ൽ ചെ​യ​ർ മേ​ഘ്നാ നാ​ഗ​രാ​ജ​ൻ, റീ​ജി​യ​ണ​ൽ ബി​സി​ന​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ചെ​യ​ർ ബോ​ബു പു​തീ​ക്ക​ൽ, റീ​ജി​യ​ണ​ൽ ഇ​വ​ന്‍റ് ചെ​യ​ർ പൂ​ജ സ​തീ​ഷ്, റീ​ജി​യ​ണ​ൽ അ​ഗ്രി​ക്ക​ൾ​ച​റ​ൽ ചെ​യ​ർ ശാ​ഹു​ൽ വ​ട്ട,

റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​നു വ​ർ​ഗീ​സ്, ലോ​ണാ ബാ​ബു, റെ​ജി ജേ​ക്ക​ബ്, ജേ​ക്ക​ബ് വ​ർ​ഗീ​സ്, റീ​ജി​യ​ണ​ൽ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ രേ​ഖ നെ​ടും​പു​റ​ത്ത്, റീ​ജി​യ​ണ​ൽ വി​മെ​ൻ​സ് ഫോ​റം കോ-​ചെ​യ​ർ സു​ബി ബോ​ബു, റീ​ജി​യ​ണ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം സ​തി നാ​ഗ​രാ​ജ​ൻ (പ്ര​സി​ഡ​ന്‍റ് ഗാ​മ), റീ​ജി​യ​ണ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ ഷി​ബു പി​ള്ള (പ്ര​സി​ഡ​ന്‍റ് കെ​എ​എ​ൻ, നാ​ഷ്‌​വി​ൽ ), റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അം​ഗം അ​നീ​ഷ് കു​ര്യ​ൻ, റീ​ജി​യ​ണ​ൽ യൂ​ത്ത് റെ​പ്പ് നി​ര​ഞ്ച​ൻ ഷി​ബു എ​ന്ന​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​മ​ൻ​സ് ഫോ​റം റീ​ജി​യ​ണ​ൽ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. റീ​ജി​യ​ണ​ൽ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ രേ​ഖ നെ​ടും​പു​റ​ത്ത്, വി​മെ​ൻ​സ് ഫോ​റം കോ​ചെ​യ​ർ സു​ബി ബോ​ബു, റീ​ജ​ന​ൽ വി​മെ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി ബി​ന്ദു​മോ​ൾ സു​കു​മാ​ർ, റീ​ജ​ന​ൽ വി​മെ​ൻ​സ് ഫോ​റം ജോ​യി​ന്റ് സെ​ക്ര​ട്ട​റി ബി​ന്ദു അ​നി​ൽ, റീ​ജി​യ​ണ​ൽ വി​മ​ൻ​സ് ഫോ​റം ട്ര​ഷ​ർ ബ്രി​ഡ്‌​ജ​റ് സി​നു, വി​മ​ൻ​സ് ഫോ​റം നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി സു​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​നി​ല ഹ​രി​ദാ​സ് നേ​തൃ​ത്വം കൊ​ടു​ത്ത നൂ​പു​ര സ്കൂ​ൾ ഓ​ഫ് ഭ​ര​ത​നാ​ട്യം അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യ​വും, രാ​ഖി രാ​ജീ​വ് ലീ​ഡ് ചെ​യ്ത നൂ​പു​ര ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ ക്ലാ​സി​ക്ക​ൽ ഡാ​ൻ​സും ര​ശ്മി ജ​യ​രാ​ജ​ൻ ലീ​ഡ് ചെ​യ്ത ടീം ​സാ​ര്യ​യു​ടെ ബോ​ളി​വു​ഡ് ഡാ​ൻ​സും രേ​ഖ സു​ഭാ​ഷ് ലീ​ഡ് ചെ​യ്ത സ​ഹ​സ്ര ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, മൊ​വി​ന നാ​ഗ​രാ​ജ​ൻ, ആ​ശാ ഫ്രാ​ൻ​സി​സ്എ, മ​നോ​ജ് രാ​ജ​പ്പ​ൻ എ​ന്നി​വ​ർ മ്യൂ​സി​ക് പെ​ർ​ഫോ​മ​ൻ​സു​ക​ൾ ന​ട​ത്തി. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​മ്പ​ർ കൂ​ടി ആ​യ ലോ​ണാ ബാ​ബു മി​മി​ക്രി​യും അ​വ​ത​രി​പ്പി​ച്ചു.

പൂ​ജ സ​തീ​ഷ് (റീ​ജി​യ​ണ​ൽ ഇ​വ​ന്‍റ് ക​മ്മി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ) എം​സി ആ​യി മേ​ഘ​ന നാ​ഗ​രാ​ജ​ൻ (ക​ൾ​ച​റ​ൽ ക​മ്മി​റ്റി ചെ​യ​ർ) പ്ര​വ​ർ​ത്തി​ച്ചു. റീ​ജി​യ​ണ​ൽ ബി​സി​ന​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ചെ​യ​ർ ബോ​ബു പു​തീ​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പി​ള്ള, ട്ര​ഷ​റ​ർ ജോ​ർ​ജ് ബി​നോ​യ് എ​ന്നി​വ​ർ സ്പോ​ൺ​സേ​ഴ്സി​നെ ആ​ദ​രി​ച്ചു. ജോ​യി​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് മേ​ല​ത്ത് ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.