Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആൽഫ്രഡ് ആത്മവിശ്വാസം
മുടങ്ങാതെ പത്രം വായന, ദിവസം എട്ടു മുതൽ പത്തു മണിക്കൂർ വരെ പഠനം, തോറ്റിട്ടും പിന്മാറാത്ത പോരാട്ടവീര്യം... സിവിൽ സർവീസിന്റെ റെഡ്കാർപെറ്റിലൂടെ അങ്ങനെ ആൽഫ്രഡ് ചുവടുവച്ചു.
നാലാം പ്രാവശ്യവും സിവിൽ സർവീസ് കടന്പയുടെ അവസാനത്തെ ബാറിൽ തട്ടി വീണപ്പോൾ ആൽഫ്രഡ് തോമസ് തന്നോടു തന്നെ ചോദിച്ചു. ഇനി ഞാൻ ഇതിനു വേണ്ടി ശ്രമിക്കണോ? അതോ മതിയാക്കി മടങ്ങണമോ? പാടില്ല. നാലു തവണ നീ പ്രിലിമിനറി കടന്നില്ലേ... ആ ആത്മവിശ്വാസം മതി, അവസാന കടന്പയും നീ കടക്കും... ഉള്ളിലിരുന്ന് ആരോ മന്ത്രിച്ച ആ വാക്കുകൾ ഊർജമായപ്പോൾ ഇതാ ആൽഫ്രഡ് തോമസ് സിവിൽ സർവീസിന്റെ റെഡ് കാർപെറ്റിലൂടെ ചുവടുവയ്ക്കുന്നു.
തോൽക്കും പിന്മാറരുത്
അഞ്ചാം വട്ട ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ മലയാളികളിൽ ഏറ്റവും ഉയർന്ന റാങ്ക് എന്ന ബഹുമതിയുമായിട്ടാണ് ആൽഫ്രഡ് നിൽക്കുന്നത്. ഏതു ദൗത്യത്തിനും തുടക്കത്തിൽ പരാജയം ഉണ്ടായേക്കാം. എന്നാൽ, മനസും ശരീരവും തളരുത്. മുന്നേറുക, തോൽവി വിജയത്തിനു വഴിമാറും... ഈ വാക്കുകളിലുണ്ട് ആൽഫ്രഡിന്റെ ആത്മവിശ്വാസം.
സിവിൽ സർവീസ് പരീക്ഷയിൽ 33-ാം റാങ്ക് നേടിയ ആൽഫ്രഡ് തോമസ് കോട്ടയം പാലാ പാറപ്പള്ളി കാരിക്കക്കുന്നേൽ കുടുംബാംഗമാണ്. പിതാവ് തോമസ് ആന്റണി ഡൽഹിയിൽ ഫ്രീലാൻസ് കണ്‍സൾട്ടന്റായും അമ്മ മുണ്ടക്കയം ഇഞ്ചിയാനി ആലക്കളം ടെസി തോമസ് ഡൽഹി സെന്റ് ജോണ്‍സ് അക്കാഡമിയിൽ അധ്യാപികയായും ജോലി ചെയ്യുകയായിരുന്നു. ഏറെക്കാലം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ ആൽഫ്രഡിന്റെ മാതാപിതാക്കൾ വിരമിച്ച ശേഷം രണ്ടു വർഷം മുന്‍പാണ് പാലായിൽ താമസമാക്കിയത്.
സിവിൽ സർവീസ് സ്വപ്നം
ആൽഫ്രഡിന്റെ സ്കൂൾ, കോളജ് പഠനം ഡൽഹിയിലായിരുന്നു. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ബിടെക് വിദ്യാർഥിയായിരിക്കുന്പോഴാണ് സിവിൽ സർവീസ് മോഹം ഉദിക്കുന്നത്. മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിംഗ് എന്ന വിഷയത്തിലായിരുന്നു എൻജിനിയറിംഗ് പഠനം. പഠന ഭാഗമായുള്ള ഇന്റേണ്‍ഷിപ് ചെയ്യുമ്പോൾ ഈ ജോലിയിൽ ഒരു തൃപ്തിയില്ലെന്നു തോന്നി. ജനങ്ങളുമായി കുറച്ചുകൂടി ഇടപെട്ടുള്ള ജോലി വേണമെന്ന ചിന്ത ശക്തമായി.
പിതാവ് തോമസ് ആന്റണിയുടെ ജോലിയും പ്രചോദനവും സിവിൽ സർവീസ് എന്ന സ്വപ്നത്തിനു ചിറകേകി. ചാർട്ടേഡ് അക്കൗണ്ടൻസി ആർട്ടിക്കിൾഷിപ് ചെയ്യുന്ന ഏക സഹോദരി എയ്ഞ്ചലയുടെ പിന്തുണ കൂടിയായതോടെ 2019ൽ ബിടെക് പൂർത്തിയാക്കി സിവിൽ സർവീസ് പഠനത്തിനു തുടക്കം കുറിച്ചു. ഗണിതം തന്നെ ഐച്ഛിക വിഷയമാക്കി. ഡൽഹിയിലും പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലുമായിരുന്നു പരിശീലനം.
പഠനം ഇങ്ങനെ
ദിവസവും എട്ടു മണിക്കൂർ മുതൽ 10 മണിക്കൂർ വരെ പഠിക്കുന്നതായിരുന്നു രീതി. രാത്രി വൈകിയും പുലർച്ചെയുമൊക്കെയായിരുന്നു പഠനം. മാതാപിതാക്കൾ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. കോളജ് പഠനകാലത്തെ അധ്യാപകരായ അവിനാശ്, നവ്യ എന്നിവർ മോട്ടിവേഷനുമായി മെന്റർമാരായി.
ആനുകാലിക സംഭവങ്ങളും വാർത്തകളും സമഗ്രമായി നിരീക്ഷിക്കുകയും അപഗ്രഥിക്കുകയും ചെയ്തിരുന്ന ആൽഫ്രഡ് മലയാളം, ഇംഗ്ലീഷ് പത്രവായന മുടക്കില്ല. ദിനപത്ര വായന ഒരു തപസ്യയാക്കി. ദിവസവും പഠനത്തിനും അറിവിനുമായി നോട്ടുകൾ കുറിച്ചുവച്ചു. അതേസമയം, ചത്തുപഠിക്കുകയല്ലായിരുന്നു, വിനോദത്തിനും വിശ്രമത്തിനുമൊക്കെ സമയം കണ്ടെത്തിയിരുന്നു. ഫുട്ബോൾ എറെ ഇഷ്ടമുള്ള ആൽഫ്രഡ് ചാനലുകളിൽ പ്രധാന ഫുട്ബോൾ മത്സരങ്ങളും കാണുക മാത്രവുമല്ല ഡൽഹിയിലും പാലായിലും ഇടവേളകളിൽ ഫുട്ബോൾ കളിക്കാനും സമയം കണ്ടെത്തി.
ഹൃദ്യമായിരുന്ന അഭിമുഖം
ദിവസവും പഠിച്ചുതീർക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചു ആൽഫ്രഡ് പദ്ധതി തയാറാക്കിയിരുന്നു. അതു പഠിക്കുന്നതിൽ വീഴ്ച വരുത്തിയില്ല. അഭിമുഖമായിരുന്നു മറ്റൊരു പ്രധാന കടന്പ. അഭിമുഖത്തിനായി പല തവണ പലേടങ്ങളിൽ പ്രത്യേകം പരിശീലനം നടത്തിയെങ്കിലും പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു കൂടുതൽ പരിശീലനം.
സൗഹാർദപരമായ സംഭാഷണം പോലെ സിവിൽ സർവീസ് അഭിമുഖ പരീക്ഷ ഹൃദ്യമായിരുന്നുവെന്നാണ് ആൽഫ്രഡിന്റെ അനുഭവം. ഫുട്ബോൾ ഇഷ്ടമാണെന്ന് ബയോഡേറ്റയിൽ കുറിച്ചിരുന്നതിനാൽ ബംഗാളിലെ ഫുട്ബോൾ ക്ലബുകളും ഫുട്ബോളിൽ ഇന്ത്യയുടെ പ്രകടനവും ലോകകപ്പും ഒക്കെ ആവർത്തിച്ചുള്ള ചോദ്യങ്ങളായി. ഏപ്രിൽ നാലിനായിരുന്നു ഡൽഹി യുപിഎസ്സി ആസ്ഥാനത്ത് ഇന്റർവ്യു. അന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. അതേക്കുറിച്ചും അഭിമുഖത്തിൽ ഗൗരവമുള്ള ചോദ്യങ്ങളുണ്ടായി.
മുടക്കാത്ത പ്രാർഥന
പഠനത്തിനൊപ്പം പ്രാർഥനയ്ക്കും ആൽഫ്രഡ് സമയം മാറ്റിവച്ചിരുന്നു. ഡൽഹിയിൽ സെന്റ് ഫ്രാൻസിസ് അസീസി, സെന്റ് സെബാസ്റ്റ്യൻസ് പള്ളികളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കും. പിന്നെ സമയം കിട്ടുന്പോഴൊക്കെ പള്ളികളിൽ പോയി നിശബ്ദമായി ഇരിക്കും.
നാട്ടിലായിരിക്കെ ഇടവക ദേവാലയമായ പാലാ സെന്റ് തോമസ് കത്തീഡ്രലിലും ളാലം പഴയ പള്ളിയിലും വിശുദ്ധ കുർബാനയിലും നൊവേനയിലും പങ്കെടുക്കുന്നതു മുടക്കിയിട്ടില്ല. ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യവും തേടിയിരുന്നു.
ഡൽഹി സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകർ, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മോണ്‍. സെബാസ്റ്റ്യൻ വേത്താനം, പ്രിൻസിപ്പൽ ഡോ. വി.വി. ജോർജുകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ഏറെപ്പേരുടെ പിന്തുണയും അനുഗ്രഹവും ലഭിച്ചു. സാമൂഹിക സേവനം ആഗ്രഹിക്കുന്നതിനാൽ സിവിൽ സർവീസിൽ ഐഎഎസ് തന്നെ ലഭിക്കണമെന്നാണ് വലിയ ആഗ്രഹം.
പ്ലസ് ടുവിനു ശേഷം ഇക്കാലത്തു മിക്കവരും വിദേശരാജ്യങ്ങളിൽ പഠനവും ജോലിയും തേടി നാടുവിടുകയാണ്. നമ്മുടെ നാട്ടിൽ ധാരാളം പഠന കേന്ദ്രങ്ങളും തൊഴിലവസരവുമുണ്ട്. നല്ല പരിശ്രമവും കൃത്യമായ ആസൂത്രണവും കഠിനാധ്വാനത്തിനുള്ള മനസുമുണ്ടെങ്കിൽ ജീവിതവിജയത്തിന് എവിടെയും പോയി അലയേണ്ടതില്ലെന്നാണ് ആൽഫ്രഡിന്റെ ഉറച്ച വാക്കുകൾ.
കരുതലിന്റെ ചക്രങ്ങൾ
ഇത് കൊല്ലം തീരപ്രദേശത്തെ ഒരുകൂട്ടം സ്ത്രീകളുടെ അതിജീവനത്തിന്റെ കഥയാണ്. ദുരിതങ്ങളുടെ വലമുറിച്ച് അവർ മുന്നേറിയ
വിസിബ് വിസ്മയം
ആയിരക്കണക്കിനു വനിതകൾക്കു തണലും പ്രചോദനവും ജീവിതമാർഗവുമായി മാറിയ വിസിബ് സ്വാശ്രയ പ്രസ്ഥാനം ശരിക്കും ഒരു വിസ്മ
ഓർമയൊരു വസന്തം
ചിങ്ങക്കൊയ്ത്തു കഴിഞ്ഞുവരുന്ന സമയത്താവും ഞങ്ങൾ എത്തുക. മുറ്റം മുഴുവൻ, തറവാട് മുഴുവൻ കച്ചിയാവും. തെങ്ങുകൾ "തുറുപ്
പഞ്ചരത്നപ്രഭ
ദക്ഷിണേന്ത്യയിലെ പ്രശസ്തരായ അഞ്ചു വനിതാ സംഗീത വാദകരുടെ ഓർക്കസ്ട്ര ടീമാണ് പഞ്ചരത്ന. കർണാട്ടിക് - ഹിന്ദുസ്ഥാനി സംഗ
അഗരം നായകൻ...അവർക്കു സൂര്യൻ
ഉടുതുണിക്കു മറുതുണിയില്ലാത്ത, പകലന്തിയോളം കൂലിപ്പണിമാത്രം ചെയ്തിരുന്ന, ദരിദ്രകുടുംബങ്ങളിൽനിന്നു തുടർപഠനം സ്
കരുതലിൻ തീരത്ത്
സുനാമി, രണ്ടു പതിറ്റാണ്ട് മുന്‍പ് ലോകത്തെ നടുക്കിയ ഭീകര ദുരന്തം. നിരവധി ജീവനുകളെ തിര കൊണ്ടുപോയി. ഏതാനും മിനിറ്റുകൾ
അൺസംഗ് ഹീറോ
കാലത്തിന്റെ ധീരവും ശക്തവുമായ ചുവടുവയ്പുകള്ക്കായി പുതുവഴികള്‍ വെട്ടിയൊരുക്കിയ ചിലരുണ്ടായിരുന്നു. പിന്നില്‍ നട
കൺനിറയെ കൺമണി
ഇരുപതിനായിരം കുടുംബങ്ങൾക്കു പുഞ്ചിരി സമ്മാനിക്കുക, എത്ര സന്തോഷകരമായ കാര്യമാണിത്. ഒരു കുടുംബത്തിലേക്ക് ഒരു കുഞ്
ചരിത്ര സാക്ഷി
കസ്തേൽ ഗണ്ടോൾഫോ... മാർപാപ്പമാരുടെ വേനൽക്കാല വസതി. ലെയോ പതിനാലാമൻ പാപ്പാ ഈ ദിവസങ്ങൾ ചെലവിട്ടത് ഇവിടെ. വിശേഷണം
ജെലീനയുടെ സ്വർഗരാജ്യം
അപകടത്തിൽ സഹോദരന്റെ അപ്രതീക്ഷിത മരണം. പിന്നാലെ സഹോദരൻ നടത്തിയിരുന്ന ബിസിനസ് വൻ ബാധ്യതയിലാണെന്ന ഞെട്ടിക്കുന്
വ്യാളിക്കു വഴങ്ങാതെ യോദ്ധാ
ജനിക്കാനിരിക്കുന്ന ഒരാൾ ലോകത്തിന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇന്ന് 14-ാം ദലൈലാമയുടെ 90-ാം
അഖിൽ Vibe
വായനക്കാരെ, യുവതലമുറയെ വേട്ടയാടിപ്പിടിച്ച പുസ്തകം, അതായിരുന്നു അഖിൽ പി. ധർമജൻ എന്ന ചെറുപ്പക്കാരന്റെ റാം കെയ
ഖദറിടാത്ത ഗാന്ധിയൻ
കേരള രാഷ്ട്രീയത്തിലെ കാരണവരിൽ ഒരാളായ പി.ജെ. ജോസഫ് അങ്ങനെയാണ്...പരിചയപ്പെട്ടാൽ, ഇടപെട്ടാൽ, സംസാരിച്ചാൽ നമ്മു
ഹിരോഷിമയിലെ മോർച്ചറി
ഒരു മോർച്ചറിയിൽ കയറുന്ന പ്രതീതി ആയിരുന്നു പീസ് മ്യൂസിയത്തിൽ. മൂക്കിൽ തുളച്ചുകയറുന്ന ചോരയുടെ ഗന്ധമാണ് ഹാളിലെന
ഒരു ലാപ്രോസ്കോപിക് അയൺ സ്റ്റോറി
1.9 കിലോമീറ്റർ കടലിലൂടെ നീന്താനുള്ള ദൗത്യത്തിനായി ഒറ്റക്കുതിപ്പ്. ഒരു മണിക്കൂർ 10 മിനിറ്റിനുള്ളിൽ നീന്തൽ പൂർത്തിയ
ധന്യമീ ദൗത്യം
കോട്ടയം കുറിച്ചി ജീവൻ ജ്യോതി സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ വാതിൽ തുറന്നതും പുഞ്ചിരിയോടെ സുപ്പീരിയർ സിസ്റ
അന്ത്യമില്ലാത്ത പുറപ്പാട്
നാസികളുടെ കൂട്ടക്കൊലയിൽനിന്നു രക്ഷപ്പെടാൻ ആയിരത്തോളം പോളീഷ് ജൂതക്കുട്ടികളുമായി പുറപ്പെട്ട അഭയാർഥി കപ്പലിനെ പ
അതിർത്തിയിലെ ജീവനം
ഇന്ത്യ-പാക് ഏറ്റുമുട്ടലിനിടെ പെട്ടെന്നു വെടിനിർത്തൽ വന്നതിൽ നിരാശ പൂണ്ടവർ. എതിരാളികളെ തീർക്കാൻ യുദ്ധം കുറെ ദിവ
സോണറ്റ് വിജയഗീതം
ഐഎഎസ് നേടണമെങ്കിൽ മഹാനഗരത്തിലെ വൻകിട വിദ്യാലയങ്ങളിൽ പഠിക്കണമെന്ന ധാരണ തിരുത്തിയവൾ. മലയാളം മീഡിയത്തിൽ പഠ
വെളിച്ചം പകർന്ന ചിമ്മിനിച്ചുവട്ടിൽ
ലോകത്തിന്റെ ശ്രദ്ധ ഇനി പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്ന സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയില

വെളിപാടിന്റെ നാട്ടിൽ
തുർക്കിയുടെ പടിഞ്ഞാറെ തീരത്ത് ആയിരുന്നു വെളിപാടിന്റെ പുസ്തകത്തിൽ പറയുന്ന ഏഴു പള്ളികൾ (സഭാ സമൂഹങ്ങൾ). എന്നാൽ, ആക
മൂന്നാം വത്തിക്കാൻ ജെമെല്ലി ഒരു ആശുപത്രി മാത്രമല്ല
ഫ്രാൻസിസ് മാർപാപ്പ ചികിത്സയിൽ കഴിഞ്ഞ നാളുകളിൽ വാർത്തകളിൽ ലോകമെന്പാടും നിറഞ്ഞ പേരാണ് ജെമെല്ലി ആശുപത്രി. ലോകത്തി
കാട്ടിനുള്ളിലെ കെടാവിളക്ക്
ഇരുട്ടിൽ തപ്പിത്തടഞ്ഞ ഒരു ഗ്രാമത്തിനു വെളിച്ചമേകാൻ പതിറ്റാണ്ടുകൾക്കു മുന്‍പ് ഒരു ജലവൈദ്യുത പദ്ധതിതന്നെ സ്ഥാപിച്ച്
മലയാളി ലാമ
ലാമ എന്നു കേട്ടാൽ ടിബറ്റൻ ബുദ്ധസന്യാസിമാരുടെ രൂപമാകും എല്ലാവരുടെയും മനസിലേക്ക് ഒാടിയെത്തുക. എന്നാൽ, ഇന്ത്യയിലെ
അക്ഷര കൊട്ടാരം
അക്ഷരങ്ങൾക്കൊരു വീട് എന്ന ചിന്തയുമായാണ് കോട്ടയം ജില്ലയിലെ നാട്ടകത്തേക്കു പോയത്. പടിവാതിൽ കടന്നപ്പോൾ മനസിലായി ഇതു
മാജുളി മാജിക്
വഴിമാറി ഒഴുകിയ നദി ഒരു ദ്വീപിനെ പ്രസവിച്ചു. ഏറെ പ്രത്യേകതകൾ തോന്നിയ ആ ദ്വീപിലേക്കു പതിയെപ്പതിയെ ആളുകൾ കുടിയേറി
സുമില കമലം
ജന്തുശാസ്ത്രത്തിൽ ബിരുദവും ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഉള്ള ഒരു വീട്ടമ്മ വെർജിൻ കോക്കനട്ട് ഓയിൽ കമ
കുരിശുകളുടെ താഴ്വര
കുരിശുമല എന്നു പറയുന്പോൾ മലയാളികളുടെ മനസിലേക്ക് ഒാടിയെത്തുന്നത് മലയാറ്റൂരും അതുപോലെയുള്ള കുരിശുമലകളുമായി
മുറിവുണക്കും ചിരി
പലരെയും ഭീതിപ്പെടുത്തുന്ന കാൻസർ എന്ന അധികപ്പറ്റിനെ പലപ്പോഴും പൂ പറിക്കുന്ന സൗമ്യതയോടെ മുറിച്ചുനീക്കുന്ന കരങ്ങള
ചെട്ടിനാട്ടിലെ മാളിക വീടുകൾ
100 മുതൽ 400 വർഷം പഴക്കമുള്ള നൂറു കണക്കിനു മാളികകൾ നിറഞ്ഞ ഒരു സ്വപ്നലോകം. ഓരോ മാളികയിലും 50ൽ അധികം മുറികൾ, നടുമ
Latest News
"വീട്ടിൽ കുളിച്ചവർക്കുപോലും രോഗം; കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ല, കപ്പൽ മുങ്ങി': രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം
മലപ്പുറത്ത് കഞ്ചാവ് മിഠായികളുമായി വിദ്യാർത്ഥികളെ പിടികൂടി എക്സൈസ്; ലഹരി വിൽപന മുറുക്കാൻ കടയുടെ മറവിൽ
ശബരിമലയിലെ സ്വർണപ്പാളിയുടെ ഭാരം കുറഞ്ഞെന്ന കണ്ടെത്തൽ: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
എംഎസ്സി എൽസ3 നഷ്ടപരിഹാരം: സര്‍ക്കാരിന്റെ ഹര്‍ജി ഇന്നു വീണ്ടും ഹൈക്കോടതിയില്‍
ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ; ഒരുപിടി പദ്ധതികൾ നാടിനു സമർപ്പിക്കും

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top