കു​ട്ടി​ക​ളാ​ണ് എ​ന്‍റെ മ​തം, എ​ന്‍റെ ദൈ​വം
നൊ​ബേ​ൽ സ​മ്മാ​ന​ജേ​താ​വ് കൈ​ലാ​ഷ് സ​ത്യാ​ർ​ഥി​യു​ടെ ജീ​വി​ത​ക​ഥ. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളു​ടെ ജീ​വി​തം വ​ഴി​മാ​റി​യ​തി​ന്‍റെ​യും ക​ഥ​യാ​ണ്. തെ​രു​വി​ൽ അ​ല​യു​ന്ന​വ​രും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​യ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി സ​ത്യാ​ർ​ഥി ജീ​വി​തം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്നു.

കു​ട്ടി​ക​ളാ​ണ് എ​ന്‍റെ മ​തം, എ​ന്‍റെ ദൈ​വം

ബി​ജീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ
പേ​ജ് 142, വി​ല ₹ 130

നൊ​ബേ​ൽ സ​മ്മാ​ന​ജേ​താ​വ് കൈ​ലാ​ഷ് സ​ത്യാ​ർ​ഥി​യു​ടെ ജീ​വി​ത​ക​ഥ. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളു​ടെ ജീ​വി​തം വ​ഴി​മാ​റി​യ​തി​ന്‍റെ​യും ക​ഥ​യാ​ണ്. തെ​രു​വി​ൽ അ​ല​യു​ന്ന​വ​രും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​യ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി സ​ത്യാ​ർ​ഥി ജീ​വി​തം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്നു.

ദ​സ്ത​യേ​വ്സ്കി എ​ന്ന ബൈ​ബി​ള​നു​ഭ​വം

പ്ര​ഫ.​കെ. ജ​യ​രാ​ജ​ൻ
പേ​ജ് 128, വി​ല ₹ 160
ചി​ന്ത പ​ബ്ളി​ഷേ​ഴ്സ്, തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍- 0471 2303026

ബൈ​ബി​ൾ ദ​ർ​ശ​നം ദ​സ്ത​യേ​വ്സ്കി​യു​ടെ കൃ​തി​ക​ളി​ലെ അ​ന്ത​ർ​ധാ​ര​യാ​ണ്. ക്രൈ​സ്ത​വ​ദ​ർ​ശ​ന​ത്തി​ൽ അ​ന്ത​ർ​ലീ​ന​മാ​യ പാ​പ​ബോ​ധ​വും ആ​ത്മ​പീ​ഡ​യു​മെ​ല്ലാം ദ​സ്ത​യേ​വ്സ്കി​യു​ടെ കൃ​തി​ക​ളി​ൽ നി​ല​കൊ​ള്ളു​ന്നു. വി​ഖ്യാ​ത സാ​ഹി​ത്യ​കാ​ര​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും ര​ച​ന​ക​ളെ​യും പ​ഠ​ന​വി​ഷ​യ​മാ​ക്കു​ക​യാ​ണ് ഈ ​ഗ്ര​ന്ഥം.

വെ​ളി​ച്ച​ത്തി​ന്‍റെ പോ​രാ​ളി​ക​ൾ

ഫാ. ​നൗ​ജി​ൻ വി​ത​യ​ത്തി​ൽ
പേ​ജ് 108, വി​ല ₹ 110
വി​മ​ല ബു​ക്സ്, കാ​ഞ്ഞി​ര​പ്പ​ള്ളി
ഫോ​ണ്‍ 04828 206513

ബൈ​ബി​ൾ ക​ഥ​ക​ൾ​ക്കും ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും ആ​ത്മീ​യ​ത​യ്ക്ക​പ്പു​റം ഒ​രു സാ​മൂ​ഹി​ക മാ​നം​കൂ​ടി​യു​ണ്ട്. ബൈ​ബി​ൾ ക​ഥ​ക​ളെ സ​മ​കാ​ലി​ക വി​ഷ​യ​വു​മാ​യി കൂ​ട്ടി​യി​ണ​ക്കി കാ​ല​ഘ​ട്ട​ത്തി​ന് അ​നു​സൃ​ത​മാ​യി പ​ത്ത് നാ​ട​ക​ങ്ങ​ളാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ത്മീ​യ ഉ​ണ​ർ​വി​നൊ​പ്പം സാ​മൂ​ഹി​ക അ​വ​ബോ​ധ​ത്തി​ലേ​ക്ക് ഇ​വ​യു​ടെ അ​വ​ത​ര​ണം വാ​യ​ന​ക്കാ​രെ ന​യി​ക്കും.

അ​ശ്വാ​രൂ​ഢ​ൻ

വി.​പി. ജോ​ണ്‍​സ്
പേ​ജ് 158, വി​ല ₹ 250
ഗ​യ, തൃ​ശൂ​ർ, ഫോ​ണ്‍ 9809940750

ഗ്രീ​ക്ക് ഇ​തി​ഹാ​സ നാ​യ​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട യു​ദ്ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള നോ​വ​ൽ. നി​ര​വ​ധി ഗ്രീ​ക്ക് മി​ത്തോ​ള​ജി ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. സ്തോ​ഭ​ജ​ന​ക​മാ​യ നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ളെ​യും സ​ന്ദ​ർ​ഭ​ങ്ങ​ളെ​യും നാ​ട​കീ​യ ഭം​ഗി​യോ​ടെ ഈ ​കൃ​തി അ​വ​ത​രി​പ്പി​ക്കു​ന്നു. യു​ദ്ധ​വും പ്ര​തി​കാ​ര​വും പ്ര​ണ​യ​വു​മാ​ണ് ഇ​തി​ലെ പ്ര​ധാ​ന ബി​ന്ദു​ക്ക​ൾ.

ദി ​അ​ണ്‍​സം​ഗ് ഹീ​റോ​സ് ഓ​ഫ് ദി ​ബൈ​ബി​ൾ

ഫാ.​നൗ​ജി​ൻ വി​ത​യ​ത്തി​ൽ
പേ​ജ്56, വി​ല ₹ 60
വി​മ​ല ബു​ക്സ്, കാ​ഞ്ഞി​ര​പ്പ​ള്ളി
ഫോ​ണ്‍ 04828 206513

തി​രു​വ​ച​ന​ങ്ങ​ളി​ലേ​ക്ക് മ​നു​ഷ്യ​രെ ഏ​റ്റ​വും ആ​ക​ർ​ഷി​ക്കു​ന്ന ബൈ​ബി​ൾ ക​ഥാ​പാ​ത്ര​ങ്ങ​ളെ സ​ര​ള​മാ​യി, വൈ​കാ​രി​ക പി​രി​മു​റു​ക്ക​ങ്ങ​ൾ ഇ​ല്ലാ​തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ല​ളി​ത​മാ​യ വാ​യ​ന​യ്ക്കും മ​ത​ബോ​ധ​ന പ​ഠി​താ​ക്ക​ൾ​ക്കും ഉ​ത്ത​മ​മാ​യ ര​ച​ന.

കു​ട്ടി​ക​ൾ​ക്കൊ​രു ബൈ​ബി​ൾ

ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്ത്, പ്ര​ഫ.​എം.​ജെ. ജി​ൻ​സ്
പേ​ജ് 208, വി​ല ₹ 370
വി​മ​ല ബു​ക്സ്, കാ​ഞ്ഞി​ര​പ്പ​ള്ളി
ഫോ​ണ്‍ 04828 206513

സ​ന്പൂ​ർ​ണ ബൈ​ബി​ൾ മി​ഴി​വാ​ർ​ന്ന ചി​ത്ര​ങ്ങ​ളി​ലൂ​ടെ ല​ളി​ത​വും ര​സ​ക​ര​വു​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്ക് ബൈ​ബി​ൾ വാ​യി​ച്ചു​കൊ​ടു​ക്കാ​നും പ​റ​ഞ്ഞു​കൊ​ടു​ക്കാ​നും ഉ​ത്ത​മ സ​ഹാ​യി. പി.​ഒ.​സി. ബൈ​ബി​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഈ ​ഗ്ര​ന്ഥം സ​ണ്‍​ഡേ സ്കൂ​ൾ ലൈ​ബ്ര​റി​ക​ൾ​ക്ക് റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​മാ​യി പ്ര​യോ​ജ​ന​ക​രം.