മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ റേഡിയോളജിക്കൽ ഫിസിക്സിൽ പോസ്റ്റ് എംഎസ്സി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കോഴ്സിന് എംഎസ്സി പാസായവർക്കാണ് അപേക്ഷിക്കാവുന്നത്. നോൻ സ്പോണ്‍സേഡ് കാറ്റഗറിയിൽ 25 സീറ്റുകളാണുള്ളത്. അഞ്ചു സീറ്റ് ഗവണ്മെന്റ് സ്ഥാപനങ്ങൾ സ്പോണ്സർ ചെയ്തവർക്കായി നീക്കി വച്ചിരിക്കുന്നു. ഫിസിക്സിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
സ്പോണ്‍സേഡ് കാൻഡിഡേറ്റുകൾക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധി പൊതുവിഭാഗത്തിന് 26 വയസ്. സെപ്റ്റംബർ മൂന്നിന് മുംബൈയിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെയും തുടർന്ന് ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. നവംബർ 11നാണുംപ്രവേശന പരീക്ഷ. ഇതിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് യാത്രാ ബത്ത ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്കു പ്രതിമാസം 25000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷാഫീസ് 500 രൂപ. വെബ്സൈറ്റ്: www.barc.gov.in.