കേ​​ന്ദ്ര സ​​ർ​​വീ​​സി​​ൽ 494 ഒ​​ഴി​​വ്
കേ​​ന്ദ്ര സ​​ർ​​വീ​​സി​​ൽ വി​​വി​​ധ ത​​സ്‌​​തി​​ക​​ക​​ളി​​ലെ 494 ഒ​​ഴി​​വി​​ലേ​​ക്ക് യൂ​​ണി​​യ​​ൻ പ​​ബ്ലി​​ക് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ജൂ​​ൺ 12 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

കേ​​ന്ദ്ര ആ​​രോ​​ഗ്യ, കു​​ടും​​ബ​​ക്ഷേ​​മ വ​​കു​​പ്പി​​ൽ വി​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി സ്പെ​​ഷ​​ലി​​സ്‌​​റ്റ് ഗ്രേ​​ഡ് 3 ത​​സ്ത‌ി​​ക​​യി​​ൽ 161 ഒ​​ഴി​​വും കേ​​ന്ദ്ര സി​​വി​​ൽ ഏ​​വി​യേ​​ഷ​​ൻ വ​​കു​​പ്പി​​നു കീ​​ഴി​​ലെ ഡ​​യ​​റ​​ക്ട‌​​ർ ജ​​ന​​റ​​ൽ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​നി​​ൽ ഓ​​പ്പ​​റേ​​ഷ​​ൻ​​സ് ഓ​​ഫീ​സ​​ർ ത​​സ്‌​​തി​​ക​​യി​​ൽ 121 ഒ​​ഴി​​വു​​മു​​ണ്ട്.

സ്‌​​കി​​ൽ ഡെ​വ​​ല​​പ്മെ​ന്‍റ് ആ​​ൻ​​ഡ് ഓ​​ൺ​​ട്ര​​പ്ര​​ണ​​ർ​​ഷി​പ്പ് ​വ​​കു​​പ്പി​​ൽ വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ട്രെ​​യി​​നിം​ഗ് ​ഓ​​ഫീ​​സ​​ർ ത​​സ്‌​​തി​​ക​​യി​​ൽ 94 ഒ​​ഴി​​വി​​ലേ​​ക്കും അ​​പേ​​ക്ഷി​​ക്കാം. കേ​​ന്ദ്ര ആ​​രോ​​ഗ്യ, കു​​ടും​​ബ​​ക്ഷേ​​മ വ​​കു​​പ്പി​​ൽ ഡ്ര​​ഗ്‌​​സ് ഇ​​ൻ​​സ്പെ​​ക്‌​​ട​​ർ (20 ഒ​​ഴി​​വ്).

ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പി​​ൽ അ​​സി​​സ്റ്റ​ന്‍റ് ഡ​​യ​​റ​​ക്‌​​ട​ർ (17), ഉ​​പ​​ഭോ​​ക്തൃ​​കാ​​ര്യ, ഭ​​ക്ഷ്യ, പൊ​​തു​​വി​​ത​​ര​​ണ വ​​കു​​പ്പി​​നു കീ​​ഴി​​ൽ നാ​​ഷ​​ണ​​ൽ ടെ​സ്റ്റ് ഹൗ​​സി​​ൽ സ​​യ​​ന്‍റി​​ഫി​​ക് ഓ​​ഫീ​​സ​​ർ (12) എ​​ന്നീ ത​​സ്‌​​തി​​ക​​ക​ളി​​ലാ​​ണ് മ​​റ്റു പ്ര​​ധാ​​ന അ​​വ​​സ​​രം.

www.upsconline.nic.in എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. യോ​​ഗ്യ​​ത ഉ​​ൾ​​പ്പെ​​ടെ വി​​വ​​ര​​ങ്ങ​​ൾ www.upsc. gov.in എ​​ന്ന സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.