K-RERA: അഭിഭാഷകരുടെ പാനൽ തയാറാക്കുന്നു
തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ര​ള റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി (K-RERA) ഹൈ​ക്കോ​ടതി​യി​ലും കേ​ര​ള റി​യ​ൽ എ​സ്റ്റേ​റ്റ് അ​പ്‌​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ലി​ലും അ​ഥോ​റി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ക്കു ന്ന​തി​ന് അ​ഭി​ഭാ​ഷ​ക​രു​ടെ പാ​ന​ൽ ത​യാ​റാ​ക്കു​ന്നു. മേ​യ് 15 വ​രെ അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: നി​യ​മ ബി​രു​ദം, 20 വ​ർ​ഷ ജോ​ലി പ​രി​ച​യം, കേ​ര​ള ബാ​ർ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ, റി​യ​ൽ എ​സ്റ്റേ​റ്റ് (റ​ഗു​ലേ​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്) ആ​ക്‌​ട് 2016, സി​വി​ൽ പ്രൊ​സീ​ജി​യ​ർ നി​യ​മം എ​ന്നി​വ​യി​ൽ അ​റി​വ്, ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും പ്രാ​വീ​ണ്യം (റി​യ​ൽ എ​സ്റ്റേ​റ്റ് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി, ട്രൈ​ബ്യൂ​ണ​ലു​ക​ൾ, ഹൈ​ക്കോ​ട​തി എ​ന്നി​വ​യി​ൽ പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന).

ഫോ​ട്ടോ​യോ​ടു കൂ​ടി​യ സി​വി, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ, കൈ​കാ​ര്യം ചെ​യ്ത കേ​സു​ക ളു​ടെ പ​ട്ടി​ക, അ​വ​സാ​ന മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി ഹാ​ജ​രാ​യ ര​ണ്ട് വി​ധി​ന്യാ​യ​ങ്ങ​ൾ, സാം​പി​ൾ ബ്രീ​ഫു​ക​ളും പ്ലീ​ഡിം​ഗു​ക​ളും, പാ​ന​ലി​ൽ ചേ​ർ​ക്കു​ന്ന​തി​നു​ള്ള താ​ത്പ​ര്യ​വും പ്ര​വൃ​ത്തി​പ​രി​ച​യം എ​ങ്ങ​നെ യോ​ജി​ക്കു​ന്നു എ​ന്ന​തും വ്യ​ക്ത​മാ​ക്കു​ന്ന ക​വ​ർ​ലെ​റ്റ​ർ എ​ന്നി​വ സ​ഹി​തം സെ​ക്ര​ട്ട​റി (നി​യ​മ വി​ഭാ​ഗം), കേ​ര​ള റി​യ​ൽ എ​സ്റ്റേ​റ്റ് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി, ട്രി​നി​റ്റി സെ​ന്‍റ​ർ, കേ​ശ​വ​ദാ​സ​പു​രം, തി​രു​വ​ന​ന്ത​പു​രം-695 004 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം.

www.rera.kerala.gov.in; ഫോൺ: 94976 80600