റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കീഴിലുള്ള ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ചിൽ (മുംബൈ) അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 ഒഴിവുണ്ട്. തസ്തികകളും ഒഴിവും: പ്രഫസർ-3, അസോസിയേറ്റ് പ്രഫസർ-2, അസിസ്റ്റന്റ് പ്രഫസർ-12.
വിഷയങ്ങൾ: ബിഹേവിയറൽ ഇക്കണോമിക്സ്, ക്ലൈമറ്റ് ചേഞ്ച് ഇക്കണോമിക്സ്, ഡേറ്റാ സയൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമെട്രിക് തെറാപ്പി, ഇക്കണോമിക്സ് ഓഫ് എജുക്കേഷൻ, എംപിരിക്കൽ ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻ, എനർജി ആൻഡ് എൻവയോൺമെന്റൽ ഇക്കണോമിക്സ്,
ഹെൽത്ത് ഇക്കണോമിക്സ്, ഇന്റർനാഷണൽ ട്രേഡ്, ലേബർ ഇക്കണോമിക്സസ്, ലോ ആൻഡ് ഇക്കണോമിക്സ്, മാക്രോഇക്കണോമിക്സ് ആൻഡ് ഫിനാൻസ്, മൈക്രോഇക്കണോമിക് തിയറി, പൊളിറ്റിക്കൽ ഇക്കോണമി, ടൈം സീരീസ് ഇക്കണോമെട്രിക്സ്.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 5. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.igdr. ac.in