സേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേസ്ഡ് ഓഫീസറുടെ 2,964 ഒഴിവ്. ഓൺലൈൻ അപേക്ഷ മേയ് 29 വരെ വിവിധ സർക്കിളുകൾക്കു കീഴിലായി, ജോലി പരിചയമുള്ളവർക്കാണ് അവസരം.
കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം സർക്കിളിൽ 116 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സർക്കിളിലെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷകർക്കു പ്രാദേശിക ഭാഷാജ്ഞാനം വേണം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. മറ്റു പ്രഫഷണൽ യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ/റീജണൽ റൂറൽ ബാങ്കുകളിൽ ഓഫീസർ ആയി 2 വർഷം പരിചയം വേണം.
ഭാഷാജ്ഞാനം: അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) വേണം.
പ്രായം: 2025 ഏപ്രിൽ 30ന് 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും (പട്ടികവിഭാഗം-15, ഒബിസി-13) വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഇളവുണ്ട്. ശമ്പളം: 48,480-85,920.
തെരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിംഗ്. ഇന്റർവ്യൂ വഴി. ജൂലൈയിലായിരിക്കും ഓൺലൈൻ ടെസ്റ്റ്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
ഫീസ്: 750 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല. ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം. അപേക്ഷാഫോം ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://bank.sbi