കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) എൻട്രി ലെവൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം.
ജൂണിയർ എക്സിക്യുട്ടീവ് (എൻജിനിയറിംഗ്): ശമ്പളം: 30,000-1,20,000 രൂപ. യോഗ്യത: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് /സിവിൽ/കെമിക്കൽ വിഷയങ്ങളിലുള്ള എൻജിനിയറിംഗ് ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 2025 മേയ് ഒന്നിന് 32 വയസ് കവിയരുത്.
അസോസിയേറ്റ് എക്സിക്യൂട്ടീവ് (എൻജിനിയറിംഗ്): ശമ്പളം: 40,000- 1,40,000 രൂപ. യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്/സിവിൽ/ കെമിക്കൽ വിഷയങ്ങളിലുള്ള ബിടെക്/ ബിഇ/ ബിഎസ്സി എൻജിനിയറിംഗും ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 2025 മേയ് ഒന്നിന് 32 വയസ് കവിയരുത്.
ജൂണിയർ എക്സിക്യുട്ടീവ് (അക്കൗണ്ട്സ്): ശമ്പളം: 30,000-1,20,000 രൂപ. യോഗ്യത: ബിരുദവും ഇന്റർ സിഎ/ ഇന്റർ സിഎംഎയും അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 2025 മേയ് ഒന്നിന് 35 വയസ് കവിയരുത്.
അസോസിയേറ്റ് എക്സിക്യുട്ടീവ് (ക്വാളിറ്റി അഷ്വറൻസ്): ശമ്പളം: 40,000-1,40,000 രൂപ. യോഗ്യത: എംഎസ്സി കെമിസ്ട്രിയും ഓർഗാനിക്/ ഫിസിക്കൽ/ ഇൻഓർഗാനിക്/ അനലിറ്റിക്കൽ കെമിസ്ട്രിയിൽ സ്പെഷലൈസേഷനും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 2025 മേയ് ഒന്നിന് 32 വയസ് കവിയരുത്.
സെക്രട്ടറി: ശമ്പളം: 40,000-1,40,000 രൂപ, യോഗ്യത: പത്താം ക്ലാസിനും പ്ലസ്ടുവിനും ശേഷമുള്ള ത്രിവത്സര ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 2025 മേയ് ഒന്നിന് 32 വയസ് കവിയരുത്. പ്രായപരിധിയിൽ (എല്ലാ തസ്തികകൾക്കും) സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ / കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി)/ ഗ്രൂപ്പ് ഡിസ്കഷൻ/അഭിമുഖം എന്നിവ നടത്തിയാവും തെരഞ്ഞെടുപ്പ്.
അപേക്ഷാഫീസ്: 1180 രൂപ. എസ്സി, എസ്ടി വിഭാഗക്കാർ ക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്/യുപിഐ/ നെറ്റ് ബാങ്കിംഗ് മുഖേന ഓൺലൈനായി ഫീസ് അടയ്ക്കണം.
അപേക്ഷ: ഭാരത് പെട്രോളിയം കോർപറേഷന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. ബന്ധപ്പെട്ട രേഖകൾ (പിഡിഎഫ് ഫോർമാറ്റിൽ), 2025 ഏപ്രിലിനുശേഷം എടുത്ത കളർ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പിന്റെ സ്കാൻ ചെയ്ത പകർപ്പ്, അവസാന മൂന്നു മാസത്തെ ശമ്പള സ്ലിപ്പുകൾ (ഒരൊറ്റ പിഡിഎഫ് ഫയലിൽ) എന്നിവ അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.bharatpetroleum.in