കേന്ദ്ര ഗവൺമെന്റിന്റെയും ഹിമാചൽ പ്രദേശ് ഗവൺമെന്റിന്റെയും സംയുക്ത സംരംഭമായ എസ്ജെവിഎൻ ലിമിറ്റഡിൽ എക്സിക്യുട്ടീവ് ട്രെയിനിയാവാൻ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിലായി 114 ഒഴിവുണ്ട്.
ഒരു വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ എൻജിനിയർ/ഓഫീസർ തസ്തികയിൽ സ്ഥിരപ്പെടുത്തും. ശമ്പളം: 50,000-1,60,000 രൂപ.
വിഷയങ്ങളും ഒഴിവും: സിവിൽ-30, ഇലക്ട്രിക്കൽ -15, മെക്കാനിക്കൽ -15, ഹ്യൂമൻ റിസോഴ്സ്-7, എൻവയോൺമെന്റ്-7, ജിയോളജി-7, ഐടി-6, ഫിനാൻസ്-20, ലോ-7.
യോഗ്യത: എൻജിനിയറിംഗ് ബിരുദം. അല്ലെങ്കിൽ ബിരുദവും ദ്വിവത്സര എംബിഎ/പിജി ഡിപ്ലോമയും. അല്ലെങ്കിൽ എംഎസ്സി/ എംടെക് അല്ലെങ്കിൽ സിഎ/ ഐസിഡബ്ല്യുഎ/സിഎംഎ/ ദ്വിവത്സര എംബിഎ (ഫിനാൻസ്), അല്ലെങ്കിൽ നിയമത്തിൽ ത്രിവത്സര/ പഞ്ചവത്സര ബിരുദം.
അവസാനവർഷ വിദ്യാർഥികൾക്കും 2025 ജൂലൈ 31-നകം മാർക്ക്ഷീറ്റ് ഹാജരാക്കാമെന്ന വ്യവസ്ഥയോടെ അപേക്ഷിക്കാം. പ്രായം: 30 കവിയരുത്.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. സംവരണ വിഭാഗക്കാർക്ക് കേന്ദ്ര ഗവൺമെന്റ് നിയമങ്ങളനുസരിച്ചുള്ള ഇളവ് ലഭിക്കും.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sjvn.nic. in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 18 (വൈകുന്നേരം 6 മണി വരെ). www.sjvn.nic. in