ചണ്ഡിഗഡ് ഗവ. മെഡിക്കൽ കോളജ് ആൻ ഡ് ഹോസ്പിറ്റലിൽ നഴ്സിംഗ് ഓഫീസറുടെ 424 ഒഴിവ്. താത്കാലിക നിയമനം. ഓൺലൈൻ അപേക്ഷ മേയ് 7 വരെ.
യോഗ്യത: ബിഎസ്സി (Hons.) നഴ്സിംഗ്/ബിഎസ്സി നഴ്സിംഗ്/പോസ്റ്റ് ബേസിക് ബിഎ സ്സി നഴ്സിംഗ്, സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിൽ നഴ്സ് അല്ലെങ്കിൽ നഴ്സ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ.
അല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ്വൈഫറി ഡിപ്ലോമ, സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിൽ നഴ്സ് അല്ലെങ്കിൽ നഴ്സസ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ, ഒരു വർഷ ജോലി പരിചയം.
പ്രായം: 18-30. അർഹർക്ക് ഇളവ്. ശമ്പളം: 44,900-1,42,400. ഫീസ്: 1000. എസ്സി വിഭാഗത്തിന്: 800. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കണം.
http://gmch.gov.in