നവോദയ വിദ്യാലയങ്ങളിൽ ഹോസ്റ്റൽ സൂപ്രണ്ട് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 154 ഒഴിവുണ്ട് (പുരുഷൻ -77, വനിത-77). ഹൈദരാബാദ് റീജണൽ ഓഫീസിനു കീഴിലാണ് ഒഴിവുകൾ. 2025-26 അധ്യയന വർഷത്തേക്കാണ് നിയമനം. അപേക്ഷകർ പ്രവൃത്തിപരിചയമുള്ളവരായിരിക്കണം.
ശമ്പളം: 35,750 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. മാസ്റ്റേഴ്സ് ബിരുദം/ ബിഎഡ്, പ്രാദേശിക ഭാഷയിൽ അറിവും അഭിലഷണീയം. പ്രവൃത്തിപരിചയം സംബന്ധമായ വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
പ്രായം: 35-62. 2025 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുക. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം.വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://navodaya. gov.in/nvs/ro /Hyderabad/en/home/index.html സന്ദർശിക്കുക.
അവസാന തീയതി: മേയ് 5 (രാവിലെ 11 വരെ). WEBSITE: https//navodaya.gov.in